News Beyond Headlines

29 Friday
November

ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനം വിളിച്ച് അദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്ഥാനത്തിരുന്ന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുമായി ചര്‍ച്ച ചെയ്താലേ അറിയൂ. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിനാലാണ്. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്റ് പരാമര്‍ശം ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ല. രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ രംഗം മികവിന്റെ കേന്ദ്രമാക്കണമെന്ന പൂര്‍ണ ബോധം സര്‍ക്കാരിനുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടോയേക്കാം. അത് ചര്‍ച്ച ചെയ്ത പരിഹരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമണ്ഡലത്തിലും മാധ്യമത്തിലും ചില പ്രതികരണങ്ങള്‍ വന്നു കാണുന്നു. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഡിസംബര്‍ 8 ന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ ഗൗരവത്തോടെ ഉള്‍ക്കൊണ്ടുവെന്നും ഗവര്‍ണറുടെ ആശങ്ക സര്‍ക്കാര്‍ അവഗണിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ ദിവസം തന്നെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും ഗവര്‍ണറെ നേരിട്ട് കണ്ടാണ് മറുപടി നല്‍കിയത്. താന്‍ ഫോണില്‍ ഗവര്‍ണറുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ദിവസങ്ങളില്‍ കണ്ണൂരിലായത് കൊണ്ടാണ് നേരില്‍ കാണാന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മികവാര്‍ന്ന അക്കാദമിക് വിദഗ്ധരെയാണ് സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂര്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കാത്തവരെ പോലും തലപ്പത്ത് നിയമിച്ചവരാണ് ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഒരു സര്‍വകലാശാല വിസി യോഗ്യനല്ല എന്ന് കണ്ട് ഷീല ദീക്ഷിത് മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. അതൊക്കെ മറന്നിട്ടാണ് ഇപ്പോഴത്തെ നിയമനത്തെ വിമര്‍ശിക്കുന്നത്. വിസിയെ നിയമിക്കുന്നത് യുജിസി മാനദണ്ഡ പ്രകാരം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചാണ്. നിയമനങ്ങളില്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിഷേധ ചിന്തക്കാര്‍ക്ക് ഉത്തേജനം നല്‍കുന്നതരത്തിലുള്ള പരസ്യ പ്രസ്താവന ഗവര്‍ണര്‍ നടത്തുന്നത് ദുഃഖകരമായ കാര്യമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. കേരളം ഒട്ടും മുന്നോട്ട് പോകാന്‍ പാടില്ല എന്ന നിലപാടുള്ളവര്‍ക്ക് ഊര്‍ജം പകരുന്ന നിലപാട് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതായിരുന്നു. ഗവര്‍ണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിക്കുമെന്നും ഗവര്‍ണര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുമായി വ്യക്തിപരമായും തനിക്ക് ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാന്‍സിലറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനം ഞങ്ങള്‍ മോഹിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇന്നലെ പൊട്ടിമുളച്ച ആളല്ല. കാര്യങ്ങള്‍ എങ്ങനെ നടത്തണമെന്ന് ഗവര്‍ണര്‍ക്ക് അറിയാം. വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഗവര്‍ണര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....