മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലീംലീഗ് മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിന്റെ അങ്ങേ അറ്റമാണെന്ന് കെടി ജലീല്‍. തലശേരിയില്‍ ആര്‍എസ്എസുകാര്‍ വിളിച്ചുകൂവിയതും കോഴിക്കോട് ലീഗ് നേതാക്കളും പ്രവര്‍ത്തകരും അട്ടഹസിച്ചതും തമ്മില്‍ എന്തു വ്യത്യാസമെന്നും ജലീല്‍ ചോദിച്ചു. കെടി ജലീല്‍ പറഞ്ഞത്: കോഴിക്കോട് കടപ്പുറത്ത് നാലാളെ കണ്ടാല്‍ വര്‍ഗ്ഗീയ വിഷം ചീറ്റാതെ എങ്ങിനെ അണികളോട് സംസാരിക്കാമെന്ന് ലീഗ് നേതാക്കള്‍ ഇനിയും പഠിക്കേണ്ടതുണ്ട് എന്നാണ് ഇന്നലെ അവര്‍ നടത്തിയ വഖഫ് സംരക്ഷണ റാലി നിരീക്ഷിച്ച ഏതൊരാള്‍ക്കും തോന്നുക. ചങ്ങലക്ക് ഭ്രാന്താവുക എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ കണ്ടത് ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലാണ്. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്കെതിരെ ലീഗണികള്‍ മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിന്റെ അങ്ങേ അറ്റമാണ്. അദ്ദേഹത്തെ പച്ചക്ക് കത്തിക്കുമെന്നും ലീഗ് പ്രവര്‍ത്തകര്‍ ഭ്രാന്തമായി അലറി വിളിക്കുന്നത് കേട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അത്യന്തം ആപല്‍ക്കരമായ വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന ഒരു ലീഗ് നേതാവ് പാണക്കാട് തങ്ങന്‍മാരുടെയും ലീഗ് നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയത്. റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമാണെന്ന് പുലമ്പാന്‍ ഈ സ്വര്‍ണ്ണക്കച്ചവടക്കാരന്‍ മൗലാനക്ക് എവിടെനിന്നാണ് ധൈര്യം കിട്ടിയത്? നോട്ടിന്‍ മെത്തയില്‍ കിടന്നുറങ്ങുന്ന വേറൊരു നേതാവ് ആക്രോഷിച്ചത് ലീഗില്‍ നിന്ന് പോയാല്‍ ദീനില്‍ നിന്ന് അഥവാ മതത്തില്‍ നിന്ന് പോയി എന്നാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ ഇങ്ങിനെയൊക്കെ പറയാനും അത് തലയാട്ടി അംഗീകരിക്കാനും ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ അനുയായികള്‍ക്കും എങ്ങിനെ കഴിയും? തലശ്ശേരിയില്‍ ആര്‍.എസ്.എസുകാര്‍ വിളിച്ചുകൂവിയതും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും അട്ടഹസിച്ചതും തമ്മില്‍ എന്തു വ്യത്യാസം? ഖാഇദെ മില്ലത്തിന്റെയും സി.എച്ചിന്റെയും ശിഹാബ് തങ്ങളുടെയും പാര്‍ട്ടി പതുക്കെ പതുക്കെ തല താലിബാനും ഉടല്‍ ലീഗുമായി പരിണമിക്കുകയാണോ? കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള UDF ലെ കക്ഷികള്‍ ലീഗ് സംഘടിപ്പിച്ച 'വര്‍ഗ്ഗീയ സംരക്ഷണ റാലി'' യോട് അവലംബിക്കുന്ന മൗനം അത്യന്തം കുറ്റകരമാണ്. ലീഗിന്റെ ഏത് പിത്തലാട്ടത്തിനും കുടപിടിച്ച് കൊടുക്കുന്ന മുസ്ലിം മത സമുദായ നേതാക്കള്‍ വഖഫ് സംരക്ഷണ റാലിയുടെ മറവില്‍ നടന്ന മതനിരപേക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് തീര്‍ത്തും അശ്ചര്യകരമാണ്. പള്ളി മിമ്പറുകള്‍ ഉപയോഗിക്കേണ്ടത് ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍കരിക്കാനാണ്. മതത്തിന്റെ ലേബലൊട്ടിച്ച് മുസ്ലിം ലീഗ് നേതൃത്വം കാട്ടിക്കൂട്ടാനിടയുള്ള താന്തോന്നിത്തങ്ങളെയും ചീഞ്ഞളിഞ്ഞ വര്‍ഗ്ഗീയതയേയും മുന്‍കൂട്ടിക്കണ്ട് നിലപാടെടുത്ത സമസ്ത നേതൃത്വവും അവരുടെ അമരക്കാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രൊ: ആലിക്കുട്ടി മുസ്ല്യാരും എത്ര മഹോന്നതര്‍, അവരെത്ര ക്രാന്തദര്‍ശികള്‍! കോഴിക്കോട് കടപ്പുറത്ത് കണ്ടതും കേട്ടതുമാണ് ലീഗിന്റെ പുതിയ രൂപവും ഭാവവുമെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഉപ്പുവെച്ച കലം പോലെ ലീഗ് മാറ്റി നിര്‍ത്തപ്പെടുന്ന കാലം വിദൂരമല്ല. മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനേല്‍പ്പിച്ച മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങുന്ന ലക്ഷണമില്ല. ലീഗിന്റെ മുഖത്ത് അത് തീര്‍ത്ത വലിയ കറുത്തപാടും പതിറ്റാണ്ടുകളോളം മായാതെ നില്‍ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....