ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്. പ്രതിയെ വാരാണസിയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന് ഡോക്യൂമെന്റഷന്‍ ഒന്നും ഇല്ലാതെ ലോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഓണ്‍ലൈന്‍ അപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചു ചതിയിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും തുടര്‍ന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോണ്‍, വാട്‌സ്ആപ്പ് വഴി ഭീഷണി പെടുത്തുകയും ചെയ്ത സംഘത്തിലെ അതുല്‍ സിംഗ് (19) എന്നയാളെയാണ് വാരാണസിക്ക് സമീപം ബദോഹി എന്ന ഗ്രാമത്തില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനു 2021 ആദ്യം ഓണ്‍ലൈന്‍ വഴി നിബന്ധനകള്‍ ഒന്നും. ഇല്ലാതെ ലോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഒരുലോണ്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റള്‍ ചെയ്യപ്പിക്കുകയും അനുവദിച്ച ലോണില്‍ നിന്നും ഉടന്‍ തന്നെ സര്‍വീസ് ചാര്‍ജ് ആയി വലിയ തുക പിടിച്ചു വെക്കുകയും പിന്നീട് ഒരാഴ്ചക്കകം ലോണ്‍ തിരിച്ചു അടക്കാന്‍ ആവശ്യപ്പെടുകയും അതിനു കഴിയാതെ വന്ന സമയത്തു മറ്റു ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു ലോണ്‍ അനുവദിച്ചു പഴയ ലോണ്‍ ക്ലോസ് ചെയ്യപ്പിച്ചുമാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ കടക്കെണിയിലേക്ക് തള്ളിയിട്ടത്. എടുക്കുന്ന ലോണിന് ഒരു മാസത്തിനുള്ളില്‍ തന്നെ 100 ശതമാനം പലിശയാണ് ഇത് വഴി ഇവര്‍ ഈടാക്കുന്നത്. ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം ആപ്പ് വഴി ചതിയിലൂടെ തട്ടിയെടുക്കുന്ന മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍വെച്ചാണ് പിന്നീട് ഇവര്‍ ഭീഷണി പെടുത്തുക. നിയമ നടപടി സ്വീകരിക്കുമെന്നും വായ്പ എടുത്ത ആളുടെ മാന്യത തകരുന്ന വിധം മറ്റു കോണ്‍ടാക്ട് കളിലേക്കു മെസ്സജ് അയച്ചും വയ്പ്പ എടുത്ത ആളുകളുടെ ബന്ധുക്കളെയും സുഹൃതുക്കളെയിം ഫോണ്‍ ചെയ്തും അനാവശ്യ ഗ്രൂപുകളില്‍ ആഡ് ചെയ്തുമാണ് തട്ടിപ്പ് കാര്‍ ഇരകളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. തട്ടിപ്പ് കാരുടെ ഭീഷണിക്ക് വഴങ്ങിമറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ എടുത്തും സ്വര്‍ണഭാരങ്ങള്‍ വിറ്റുമാണ് പലരും ഈ കടം വീട്ടുന്നത്. സംസ്ഥാന വ്യാപകമായി നിരവധി യാളുകളെ തട്ടിപ്പകാര്‍ ഇത്തരം കടക്കെണിയില്‍ വീഴ്ത്തിയിട്ടുണ്ട്.അനാവശ്യ അപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയുന്നത് ഒഴിവാക്കേണ്ടതും ലോണിനായ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കേണ്ടതും കെണിയില്‍ പെട്ടാല്‍ പരിഭ്രമിക്കാതെ നിയമ സഹായം തേടേണ്ടതുമാണ്. വയനാട് സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജിജീഷ് പികെ, സിവില്‍ പോലീസ് ഉദോഗസ്ഥരായ സലാം, ഷുക്കൂര്‍ , റിജോ ഫെര്‍ണണ്ടസ് , ജബലു റഹ്‌മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ ഉത്തര്‍ പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....