കോഴിക്കോട്: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വഴിയോരകച്ചവടക്കാരനെ ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍നിന്ന് ക്ഷേത്രകമ്മറ്റി വിലക്കിയെന്ന് പരാതി. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഷിഞ്ചു ദേവദാസിന്റെ കെട്ടുനിറ ചടങ്ങുകള്‍ക്കാണ് ക്ഷേത്രകമ്മറ്റി അനുമതി നിഷേധിച്ചത്. കമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഷിഞ്ചു. എന്നാല്‍ ക്ഷേത്ര കമ്മറ്റിക്കെതിരെ കളളപരാതി നല്‍കിയതുകൊണ്ടാണ് അനുമതി നല്‍കാത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പാണ് പുതിയാപ്പ സ്വദേശിയും വഴിയോര കച്ചവടക്കാരനുമായിരുന്ന ഷിഞ്ചു ദേവദാസും സഹോദരന്മാരുമടങ്ങുന്ന കുടുംബം ബിജെപി വിട്ട് സിപിഎമ്മിനോടൊപ്പം ചേര്‍ന്നത്. നിലവില്‍ സിഐടിയു മത്സ്യതൊഴിലാളി ഫെഡറേഷന്‍ യൂണിറ്റ് സെക്രട്ടറിയാണ്. ശബരിമലയില്‍ പോകാനായി ഷിഞ്ചു സമീപത്തെ ക്ഷേത്രത്തില്‍ നിന്നാണ് മാലയിട്ടത്. തുടര്‍ന്ന് കെട്ടുനിറയ്ക്ക് ബുക്ക് ചെയ്യാനായി ചെന്നപ്പോഴാണ് ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് ക്ഷേത്ര ജീവനക്കാര്‍ അറിയിച്ചത്. ബിജെപി വിട്ടതിലുള്ള വിരോധം വര്‍ഷങ്ങളായി തുടരുകയാണെന്നും പലപ്പോഴും വധഭീഷണിയടക്കം ഉണ്ടായിട്ടുണ്ടെന്നും ഷിഞ്ചു പറയുന്നു. എന്നാല്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ വെളളയില്‍ പൊലീസില്‍ ഷിഞ്ചു കളളപ്പരാതി നല്‍കിയെന്നും ഇത് പിന്‍വലിക്കാതെ ചടങ്ങില്‍ പങ്കെടുപ്പിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലല്ല ഈ തീരുമാനമെന്നും ഇവര്‍ വിശദീകരിച്ചു. അടുത്ത ദിവസം മറ്റൊരു ക്ഷേത്രത്തില്‍നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകാനാണ് ഷിഞ്ചുവിന്റെ തീരുമാനം. വിവേചനത്തിനെതിരെ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....