യുകെയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ഡോക്റ്റര്‍ക്ക് ഒമിക്രോണ്‍ ആണോയെന്ന സംശയവവുമായി ആരോഗ്യവകുപ്പ്.ഡോക്റ്ററുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്. നേരത്തെ പോസിറ്റീവായ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധനാഫലം പുറത്ത് വന്നത്. രോഗിയുടെ അമ്മയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. അമ്മയുടെ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കും. രോഗികള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്റ്ററുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചതായി ഡിഎംഒ അറിയിച്ചു. ജീനോമിക് സീക്വന്‍സിങ് പരിശോധന നടത്തി ഒമിക്രോണ്‍ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇന്നലെ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചത്. ഇദ്ദേഹത്തിന്റെ അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 21-ാം തീയതി യുകെയില്‍ നിന്ന് എത്തിയ ഡോക്റ്റര്‍ക്ക് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം. നാല് ജിലക്കളിലുള്ളവര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ ഈ വ്യക്തിയുമായി സമ്പര്‍ക്കമുള്ളവര്‍ കുറവാണ്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവര്‍ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്. ജനിതക ശ്രേണീകരണം നടത്തി സ്ഥിരീകരിക്കാനെടുത്ത കാലതാമസവും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ തിരിച്ചടിയാണ്. സാംപിളെടുത്ത് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാജ്യത്തെ 2 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....