ഇറ്റലിയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് പുറത്ത് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ വനിതാ റിപ്പോര്‍ട്ടറെ കയറിപ്പിടിച്ച യുവാവിനെതിരെ നടപടി. പ്രതിയെ മൂന്ന് വര്‍ഷത്തേക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി ഇറ്റാലിയന്‍ പൊലീസ് ഉത്തരവിറക്കി. കാര്‍ലൊ കസ്റ്റെലനി സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. ഗ്രേറ്റ ബെകക്ലിയ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച എംപോളിയയോട് ഫിയോറന്റീന 2-1 ന് തോറ്റ മത്സരത്തിനു ശേഷം കാണികള്‍ സ്റ്റേഡിയത്തിനു പുറത്തേക്ക് വരുന്ന വേളയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഗ്രേറ്റ. ഇതിനിടയില്‍ അരികിലൂടെ പോയ യുവാവ് ഗ്രേറ്റയുടെ പിന്‍ഭാഗത്ത് തട്ടി നടന്നു പോയി. നിങ്ങള്‍ക്കിന് ചെയ്യാന്‍ പറ്റില്ല എന്ന് റിപ്പോര്‍ട്ടര്‍ അയാളോട് പറയുന്നതിനിടെ മറ്റാെരു യുവാവ് ക്യാമറയുടെ മുന്നിലെത്തി അസഭ്യ ആഗ്യം കാണിക്കുകയും ചെയ്തു. ലൈവായി സംപ്രേഷണം ചെയ്യപ്പെട്ട ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടറോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ പൊലീസ് നടപടിയെടുത്തത്. പ്രതിയായ ആന്‍ഡ്രിയ സെരനി എന്ന യുവാവ് സംഭവത്തില്‍ മാപ്പ് പറഞ്ഞു. തന്റെ ടീം തോറ്റതിന്റെ ദേഷ്യത്തിലുണ്ടായ പെരുമാറ്റമാണെന്നും അതില്‍ ക്ഷമ ചോദിക്കുന്നെന്നും താന്‍ റിപ്പോര്‍ട്ടറെ നേരിട്ട് കാണാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്നെ ഒരു ക്രിമിനലായ ചിത്രീകരിക്കരുതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ മാപ്പ് കൊണ്ട് കാര്യമില്ലെന്നും നടപടി വേണമെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....