ഐഎംഎഫിന്റെ തലപ്പത്തേക്ക് ഗീത ഗോപിനാഥ്. ഐഎംഎഫ് ചീഫ് ക്രിസ്റ്റാലിന ജോര്‍ജിവിയയുടെ കീഴില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടറായി ഗീത ഗോപിനാഥ് ജനുവരിയില്‍ ചുമതലയേല്‍ക്കും. ചരിത്രത്തില്‍ ആദ്യമായി ഐഎംഎഫിന്റെ തലപ്പത്ത് രണ്ട് സ്ത്രീകള്‍ എന്ന പ്രത്യേകതയും ജനുവരിയിലെ സ്ഥാനാരോഹണത്തിന് ഉണ്ടാവും. നിലവില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടര്‍ സ്ഥാനത്തുള്ള ജോഫ്രി ഒകമോടൊ സ്ഥാനമൊഴിയുന്നതോടെയാണ് ഗീത ഗോപിനാഥ് സ്ഥാനമേല്‍ക്കുന്നത്. ഉചിതമായ സമയത്തെ ഉചിത വ്യക്തി എന്നാണ് ഗീതാ ഗോപിനാഥ് സ്ഥാനമേല്‍ക്കുന്നതിനെ ഐഎംഎഫ് ചീഫ് ക്രിസ്റ്റലിന ജോര്‍ജിവിയ വിശേഷിപ്പിച്ചത്. നിലവിലെ മഹാമാരി കാരണം നമ്മുടെ അംഗരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളി വ്യാപ്തിയില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ലോകത്തിലെ പ്രമുഖ മാക്രോഇക്കണോമിസ്റ്റുകളിലൊരാളായി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഗീതയക്ക് ഈ ഘട്ടത്തില്‍ എഫ്ഡിഎംഡി റോളിനായി ആവശ്യമുള്ള വൈദഗ്ദ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഐഎംഎഫ് ചീഫിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റായ ഗീത ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ് തിരികെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്ക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐഎംഎഫിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച ഗീത ഗോപിനാഥ് യുഎസ് പൗരയാണ്. കൊല്‍ക്കത്തയിലെ മലയാളി കുടുംബത്തില്‍ ജനിച്ച ഗീത കേരളത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനത്തിരുന്ന ആദ്യ വനിതയാണ് ഗീത ഗോപിനാഥ്. സ്ഥാനമൊഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ഹാര്‍വാഡിലേക്ക് മടങ്ങേണ്ടിയിരുന്ന ഗീത ഗോപിനാഥിന് യൂണിവേഴ്സിറ്റി ഒരു വര്‍ഷം കൂടി അവധി നീട്ടി നല്‍കുകയായിരുന്നു. കൊവിഡ് മഹാമാരി ആഗോള തലത്തില്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഗീത ഗോപിനാഥ് ചീഫ് എക്കണോമിസ്റ്റ് വഹിച്ചതെന്നും ശ്രദ്ധേയമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....