ഹോണ്ടുറാസ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്വല വിജയം. ഇടതുപക്ഷ- സോഷ്യലിസ്റ്റ് പാര്‍ടിയായ ലിബറേഷന്‍ പാര്‍ടിയുടെ നേതാവായ ഷിയോമാറ കാസ്‌ട്രോ രാജ്യത്തിന്റെ പ്രസിഡന്റാകും. 12 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ടി ഭരണം അവസാനിപ്പിച്ചാണ് ഇടതുപക്ഷത്തിന്റെ ജയം. അമേരിക്കന്‍ പിന്തുണയോടെ 2009ലാണ് ഹോണ്ടുറാസിലെ ഭരണം അട്ടിമറിക്കപ്പെട്ടത്. ഷിയോമാറയുടെ ഭര്‍ത്താവ് മാനുവല്‍ സെലയ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. ഷിയോമാറയുടെ ജയത്തോടെ ഹോണ്ടുറാസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റാകുമെന്ന പ്രത്യേകതയുമുണ്ട്. സ്വവര്‍ഗാനുരാഗം നിയമപരമാക്കും, ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ ലഘൂകരിക്കും തുടങ്ങി പുരോമഗനപരമായ നയങ്ങള്‍ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍തന്നെ ഷിയോമാറ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ചൈനയുമായുള്ള ഹോണ്ടുറാസിന്റെ ബന്ധം പുനസ്ഥാപിക്കുമെന്നുള്ളതും ലിബറേഷന്‍ പാര്‍ടിയുടെ നയമാണ്. 12 വര്‍ഷത്തെ കണ്ണീരും വേദനയും സന്തോഷമാക്കി മാറ്റുന്ന നിമിഷമാണിതെന്ന് ഷിയോമാറ പ്രതികരിച്ചു. രക്തസാക്ഷികളുടെ ത്യാഗം വെറുതെയായില്ല. വിവേചനമോ വിഭാഗീയതയോ ഇല്ലാതെ എല്ലാ മേഖലകളുമായും സംവാദത്തിലൂടെ സമൃദ്ധിയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും യുഗം ആരംഭിക്കും.- ഷിയോമാറ പറഞ്ഞു. ഹ്യൂഗോ ഷാവേസിന്റെയും ഇവൊ മൊറാലസിന്റെയും ലുല ഡ സില്‍വയുടെയും നേതൃത്വത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധ ചേരിയില്‍ ഹോണ്ടുറാസ് ചേര്‍ന്നതോടെയാണ് 2009ല്‍ അമേരിക്ക അട്ടിമറി ശ്രമങ്ങള്‍ ആരംഭിച്ചത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ സോഷ്യലിസ്റ്റ് ചേരി (ആല്‍ബ)യില്‍ ഹോണ്ടുറാസ് ചേരുന്നത് അമേരിക്ക വിലക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പിന്തുണയോടെയുള്ള അട്ടിമറിക്ക് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ടി അധികാരത്തിലെത്തിയത്. പിന്നീട് ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ലിബറേഷന്‍ പാര്‍ടിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. വന്‍വിജയം നേടിയ ലിബറേഷന്‍ പാര്‍ടിയെയും ഷിയോമാറയെയും ലാറ്റിന്‍ അമേരിക്കന്‍ ഇടത് നേതാക്കള്‍ അഭിനന്ദിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....