ബാങ്കോക്ക്: രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം മധ്യതായ്ലാന്‍ഡിലെ ലോപ്ബുരിയില്‍ കുരങ്ങുത്സവം കൊണ്ടാടി. ഇവിടത്തെ നീളന്‍വാലുള്ള കുരങ്ങുകള്‍ക്ക് വിശാലമായ വിരുന്നൊരുക്കിയാണ് ആഘോഷം. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് ഈ കുരങ്ങുകളാണെന്നാണ് വിശ്വാസം. കുരങ്ങുപ്രവിശ്യ എന്നും ലോപ്ബുരിക്ക് പേരുണ്ട്. ഫ്രാ പ്രാങ് സാം യോഡ് ക്ഷേത്രത്തിനുപുറത്ത് ആയിരക്കണക്കിന് കുരങ്ങുകള്‍ക്കായി രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്. ഉത്സവം കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികളുമെത്തി. ഭക്ഷണത്തിനായി തക്കംപാര്‍ത്തിരുന്ന കുരങ്ങുകള്‍ സഞ്ചാരികള്‍ക്കുമേല്‍ വലിഞ്ഞുകയറിയും ചിത്രങ്ങള്‍ പകര്‍ത്താനെത്തിയവരെ കൂട്ടമായി വന്നുപൊതിഞ്ഞും കുസൃതികള്‍ കാണിച്ചു. ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന ഉത്സവം കോവിഡ് കാരണം രണ്ടുകൊല്ലത്തോളമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കുരങ്ങുകള്‍ക്ക് നന്ദിസൂചകമായിക്കൂടിയാണ് ആഘോഷം. എല്ലാ കൊല്ലവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കാറ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....