ഇപ്പോഴത്തെ വാക്സീന് നല്കുന്ന പ്രതിരോധം മറികടക്കുന്നതാണ് ഒമിക്രോണ്‍ വൈറസ് വകഭേദമെന്നു വ്യക്തമായാല്‍ 100 ദിവസം കൊണ്ടു പുതിയ വാക്സീന് ലഭ്യമാക്കുമെന്ന് യുഎസ് കമ്പനിയായ ഫൈസര്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷം ആദ്യം തന്നെ പ്രത്യേക ബൂസ്റ്റര്‍ ഡോസ് തയാറാക്കി ഇറക്കുമെന്നു യുഎസ് കമ്പനിയായ മോഡേണയും അറിയിച്ചു. സമാന നീക്കത്തിന് ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉള്‍പ്പെടെയുള്ള വാക്സീന് നിര്‍മാതാക്കളും രംഗത്തുണ്ട്. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസിനെതിരെ വികസിപ്പിച്ചതാണു നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകളെല്ലാം. ഇത്തരം വകഭേദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം നേരത്തേ തന്നെ നടത്തിയിട്ടുണ്ടെന്നു ഫൈസര്‍ പറഞ്ഞു. നിലവിലെ വാക്സീനെ 6 ആഴ്ചയ്ക്കുള്ളില്‍ നവീകരിക്കാനും 100 ദിവസത്തിനുള്ളില്‍ ആദ്യ ബാച്ച് ലഭ്യമാക്കാനും സാധിക്കുമെന്നു ഫൈസര്‍ വ്യക്തമാക്കി. പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സീന് ഫലപ്രദമാകുമോയെന്ന കാര്യം രണ്ടാഴ്ചയ്ക്കകം വ്യക്തമാക്കാമെന്നാണ് ഫൈസര്‍ പറയുന്നത്. കോവോവാക്സിന് ഇന്ത്യയില്‍ അംഗീകാരമില്ല യുഎസ് കമ്പനിയായ നോവവാക്സുമായി ചേര്‍ന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്സീന് തല്ക്കാലം ഇന്ത്യ അംഗീകാരം നല്‍കില്ല. 'കോവോവാക്സ്' എന്നു പേരിട്ടിരിക്കുന്ന വാക്സീന്റെ പരീക്ഷണം സംബന്ധിച്ച കൂടുതല്‍ ഡേറ്റ ലഭ്യമാക്കാനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. മാതൃരാജ്യമായ യുഎസില്‍ പോലും വാക്സീന് അംഗീകരിച്ചിട്ടില്ലെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടി. സൗദിയില്‍നിന്ന് വാക്സീന് എടുത്തവര്‍ക്ക് തിരിച്ചെത്താം സൗദിയില്‍നിന്ന് ഒരു ഡോസ് കോവിഡ് വാക്സീന് എടുത്ത് വിദേശ രാജ്യങ്ങളിലേക്കു പോയവര്‍ക്കു ഡിസംബര്‍ 4 മുതല്‍ തിരിച്ചുവരാന്‍ അനുമതി. ഇവര്‍ 3 ദിവസം പൊതു ക്വാറന്റീനില്‍ കഴിയണം. 2 ഡോസ് വാക്സീന് എടുത്തവര്‍ക്ക് ക്വാറന്റീന് വേണ്ട. 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു വിമാന സര്‍വീസ് വിലക്കിയതിനാല്‍ അവര്‍ക്കു നേരിട്ടു വരാനാകില്ല. വ്യാപനം കുറഞ്ഞ ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദിയിലെത്താം. എന്നാല്‍ 5 ദിവസം പൊതു ക്വാറന്റീനില്‍ കഴിയണം. ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യക്കാര്‍ക്കു ഡിസംബര്‍ 1 മുതല്‍ നേരിട്ടു പ്രവേശനം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....