News Beyond Headlines

27 Wednesday
November

പെഗാസസിനെതിരെ ആപ്പിളും നിയമനടപടിക്ക്, ആക്രമണം തിരിച്ചറിഞ്ഞ സിറ്റിസണ്‍ ലാബിന് പാരിതോഷികം

കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് പെഗാസസ് ചാര സോഫ്റ്റ് വെയറിനെതിരെ ആപ്പിള്‍ രംഗത്ത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പത്രമാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ നടന്ന ചാരപ്രവര്‍ത്തനങ്ങളില്‍ എന്‍.എസ്.ഒയ്ക്ക് എതിരേ ഒടുവില്‍ രംഗത്ത് എത്തുന്ന കമ്പനിയാണ് ആപ്പിള്‍. ഇസ്രായേലി സൈബര്‍ സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പിനെ ആപ്പിളിന്റെ എന്തെങ്കിലും സേവനങ്ങളോ സൗകര്യങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. മൈക്രോസോഫ്ട് കോര്‍പ്പ്, മെറ്റ പ്ലാറ്റ്ഫോംസ് ഐഎന്‍സി, ആല്‍ഫബെറ്റ് ഐഎന്‍സി, സിസ്‌കോ സിസ്റ്റംസ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നിയമനടപടി നേരിടേണ്ടി വന്ന എന്‍.എസ്.ഒ എന്ന ഗ്രൂപ്പിനെ ഈ മാസമാദ്യം യു.എസ് അധികൃതര്‍ വാണിജ്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍, രാജ്യങ്ങള്‍, ആളുകളുടെ പട്ടിക എന്നിവയടങ്ങുന്നതാണ് കരിമ്പട്ടിക. മൈക്രോസോഫ്ട്, മെറ്റ പ്ലാറ്റ്ഫോംസ് ഐഎന്‍സി, ആല്‍ഫബെറ്റ് ഐഎന്‍സി എന്നീ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ സുരക്ഷയില്‍ നുഴഞ്ഞുകയറുകയും അത് വിദേശ ഗവണ്‍മെന്റുകള്‍ക്ക് ഹാക്കിംഗ് ടൂളായി പുനഃരവതരിപ്പിച്ച് വിറ്റതടക്കമുള്ള ആരോപണങ്ങള്‍ എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ ശക്തമാണ്. എന്നാല്‍ സര്‍ക്കാരുകള്‍ക്കും നിയമവ്യവസ്ഥിതി നടപ്പാക്കാന്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തങ്ങളുടെ ടൂളുകള്‍ വില്‍ക്കുന്നതെന്ന് എന്‍.എസ്.ഒ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആയിരകണക്കിനാളുകളുടെ ജീവന്‍ ഇത്തരം ടൂളുകളിലൂടെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന അവകാശവാദവും എന്‍.എസ്.ഒ ഉന്നയിച്ചു. 'സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തീവ്രവാദികള്‍ക്കും മറ്റും സ്വതന്ത്രമായി അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. അതത് സര്‍ക്കാരുകളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ടൂളുകള്‍ നല്‍കി ഞങ്ങള്‍ സഹായിക്കുന്നു. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം എന്‍.എസ്.ഒ ഗ്രൂപ്പ് തുടരും', ഒരു എന്‍.എസ്.ഒ വക്താവ് പറഞ്ഞു. എന്നാല്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ പെഗാസസ് നുഴഞ്ഞുകയറ്റം നടത്തിയെന്നതിനുള്ള തെളിവടക്കമുള്ള പോസ്റ്റിട്ടായിരുന്നു ആപ്പിളിന്റെ മറുപടി. ഫോണില്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെയാണ് പെഗാസസ് നുഴഞ്ഞു കയറ്റം നടത്തുക. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഒരു ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബാണ് ആക്രമണം ആദ്യം തിരിച്ചറിഞ്ഞത്. പെഗാസസ് സോഫ്ട് വെയര്‍ ലോകത്തെമ്പാടുമുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ ഫോണില്‍ മാല്‍വെയറും സ്പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് ആപ്പിള്‍ തങ്ങളുടെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസ് പെഗാസസ് തുടര്‍ന്നും തങ്ങളുടെ ഉപഭോക്താകളെ ആക്രമണത്തിന് ഇരയാകുന്നതില്‍ നിന്നും തടയുമെന്ന് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. യു.എസ് ഫെഡറല്‍, സ്റ്റേറ്റ് നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങളില്‍ പരിഹാരം കാണണമെന്നും ലോസ്യൂട്ടില്‍ ആപ്പിള്‍ ആവശ്യപ്പെട്ടു. നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ഫയല്‍ ചെയ്തിരിക്കുന്ന പരാതിയില്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നും യാത്ര ചെയ്ത യു.എസ് പൗരന്മാരുടെ ഫോണും നിരീക്ഷിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. നൂറിലധികം ആപ്പിള്‍ ഫേക്ക് ഐ.ഡികള്‍ ഉപയോഗിച്ചായിരുന്നു എന്‍.എസ്.ഒയുടെ ആക്രമണമെന്നാരോപിച്ച ആപ്പിള്‍ തങ്ങളുടെ സെര്‍വറുകള്‍ സുരക്ഷിതമായിരുന്നുവെങ്കിലും അവ ദുരുപയോഗപ്പെട്ടതായും ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങളുടെ ഏറ്റവും പുതിയ വേര്‍ഷനായ ഐഓഎസ്15 എന്‍.എസ്.ഒ ടൂളുകളുടെ ആക്രമണത്തിനിരയായില്ലെന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണം ആദ്യം കണ്ടെത്തിയ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബിന് ഒരു കോടി (പത്ത് മില്ല്യണ്‍) രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച ആപ്പിള്‍ നിയമപോരാട്ടത്തിലൂടെ ലഭിക്കുന്ന തുകയും സിറ്റിസണ്‍ ലാബിന് നല്‍കുമെന്ന് അറിയിച്ചു. തങ്ങളും എതിരാളികളും തമ്മില്‍ നിരന്തരം പോരാട്ടം തുടരുകയാണെന്ന് ആപ്പിള്‍ അറിയിച്ചു. സുരക്ഷയെ അടിസ്ഥാനമാക്കി വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി എതിരാളികള്‍ മാല്‍വെയര്‍ നിര്‍മിക്കുന്നു. ഈ പ്രക്രിയ നിരന്തരം തുടരുന്നു, ആപ്പിള്‍ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....