ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. യൂറോപ്പില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വാക്സിനേഷനിലും രാജ്യം വളരെ പിറകിലാണ്. ഡിസംബര്‍ മാസം മുതല്‍ എല്ലാ മേഖലകളിലും വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ചാന്‍സിലര്‍ അലക്സാണ്ടര്‍ സ്‌കലെന്‍ബര്‍ഗ് പറഞ്ഞു. രാജ്യത്ത് 66 ശതമാനം ജനങ്ങള്‍മാത്രമാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. വാക്സിനെടുക്കാത്തവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണം. 21 മാസമായി ഇവിടെ പകര്‍ച്ചവ്യാധിയുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടികളിലേക്ക് എത്താന്‍ കൂടുതല്‍ സമയം വേണ്ടിവന്നതായി ആരോഗ്യമന്ത്രി വൂള്‍ഫ്ഗാങ് മക്സ്റ്റെയിനും പറഞ്ഞു.അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,106 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 459 മരണങ്ങള്‍ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 12,789 പേര്‍ പുതുതായി രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ മാസം വരെ പരിശോധിച്ചത് 18,62,93,87,540 സാമ്പിളുകളാണ്. ഇതില്‍ 11,38,699 സാമ്പിളുകളില്‍ നിന്നാണ് പുതിയ 11,106 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....