കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപെട്ട് നവവരനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ ചെയ്യാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യാപിതാവിന്റെ ചേട്ടന്‍ ലത്തീഫിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ ഒളിവിലാണ്. ഏഴ് പേര്‍ പ്രതികളായ കേസില്‍ ആറ് പേരെ കോട്ടക്കല്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിതിരുന്നു. ഭാര്യാപിതാവ് ഒതുക്കുങ്ങല്‍ സ്വദേശി ഷംസുദ്ദീന്‍, ബന്ധുക്കളായ ഷഫീഖ്, അബ്ദുല്‍ ജലീല്‍, ഷഫീര്‍ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്. തട്ടികൊണ്ടു പോകല്‍, മര്‍ദ്ദനം,വധശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനിടെ മര്‍ദ്ദനമേറ്റ അബ്ദുള്‍ അസീബിനെതിരെ ഭാര്യ ഇന്ന് മലപ്പുറം പൊലീസില്‍ പരാതി നല്‍കുമെന്നറിയുന്നു. മര്‍ദനമടക്കമുള്ള പരാതിയാണ് ഭര്‍ത്താവ് അബ്ദുള്‍ അസീബിനെതിരെ ഭാര്യ നല്‍കുക. അതേസമയം പൊലീസുകാര്‍ എത്തിയില്ലായിരുന്നെങ്കില്‍ ഭാര്യവീട്ടുകാര്‍ തന്നെ കൊന്നേനെയെന്ന് മര്‍ദ്ദനത്തിനിരയായ അബ്ദുള്‍ അസീബ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. കുടിയ്ക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. ഓഫീസിനുള്ളില്‍ വച്ചും തന്നെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് കാറില്‍ കയറ്റി കൊണ്ടുപോയതും വീണ്ടും മര്‍ദ്ദിച്ചതും. ഏഴ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുള്‍ അസീബ് പറഞ്ഞു. തിങ്കളാഴ്ചയാണ് കോട്ടക്കല്‍ ചങ്കുവട്ടി സ്വദേശിയായ അബ്ദുള്‍ അസീബിനെ തട്ടികൊണ്ടു പോയി മര്‍ദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതമായി പരിക്കേറ്റ അസീബ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....