മാവേലിക്കും പരശുവിനും മലബാറിനും പഴയ നമ്പര്‍ തിരിച്ചുകിട്ടി. സ്‌പെഷ്യല്‍ ഓട്ടത്തില്‍ തീവണ്ടികള്‍ക്ക് റെയില്‍വേ നല്‍കിയ പുജ്യം നമ്പര്‍ ഇനിയില്ല. പഴയതുപോലെ ആദ്യ അക്കം ഒന്നില്‍ തുടങ്ങും. ഇന്റര്‍സിറ്റികളുടെ ആദ്യ അക്കമായ രണ്ട് തിരിച്ചെത്തും. മെമു വണ്ടികളുടെ ആറില്‍ തുടങ്ങുന്ന നമ്പറും ഉടന്‍ വരും. റെയില്‍വേ ഔദ്യോഗിക അറിയിപ്പുകളില്‍ പൂജ്യം മാറ്റിക്കഴിഞ്ഞു. ഐ.ആര്‍.സി.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റില്‍ മാറ്റം വരുത്തും. റെയില്‍വേ ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ (എന്‍.ടി.ഇ.എസ്.) വരും ദിവസങ്ങളില്‍ പുജ്യം അപ്രത്യക്ഷമാകും. നിലവില്‍ വണ്ടിനമ്പര്‍ മാറുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ വരുന്ന വ്യത്യാസത്തില്‍ യാത്രക്കാര്‍ക്ക് ആശങ്കവേണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അത് പരിഹരിക്കും. വണ്ടികള്‍ സാധാരണനിലയിലാകുമ്പോള്‍ സീസണും ജനറല്‍ ടിക്കറ്റും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. കോവിഡ് കാലത്ത് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ശ്രമിക് സ്‌പെഷ്യലിനുശേഷം രാജധാനിയടക്കമുള്ള ദീര്‍ഘദൂരവണ്ടികള്‍ മാത്രമാണ് റെയില്‍വേ ആദ്യം ഓടിച്ചത്. അന്നുമുതല്‍ വണ്ടികളുടെ ആദ്യ നമ്പര്‍ ഒന്നിനുപകരം പൂജ്യമാക്കി മാറ്റി. ഒന്ന് പൂജ്യമായപ്പോള്‍ അനുഭവിച്ചത് മുഴുവന്‍ യാത്രക്കാരായിരുന്നു. നിരക്ക് വര്‍ധിച്ചു. ജനറല്‍കോച്ചുകളടക്കം റിസര്‍വ് ടിക്കറ്റായി. ഐ.ആര്‍.സി.ടി.സി. 17 രൂപ സേവനനിരക്കും വാങ്ങി. സീസണ്‍ ടിക്കറ്റെടുത്ത് അറിയാതെ ജനറല്‍ കോച്ചില്‍ കയറിയ യാത്രക്കാരില്‍നിന്ന് 350 രൂപ പിഴയീടാക്കി. എക്‌സ്പ്രസ് അടക്കമുള്ള സ്‌പെഷ്യല്‍ വണ്ടികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ അങ്കലാപ്പ് നേരിട്ടു. മംഗളൂരുവില്‍നിന്നുള്ള മൂന്ന് തിരുവനന്തപുരം വണ്ടികള്‍ക്കും തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എന്നാണുണ്ടായിരുന്നത്. ബ്രാക്കറ്റില്‍ പൂജ്യത്തില്‍ തുടങ്ങുന്ന നമ്പറും. മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസ് (06347/06349) എന്നിവയില്‍ ബുക്ക് ചെയ്ത പലര്‍ക്കും വണ്ടി മാറി. ഇനി എല്ലാം പഴയതുപോലെ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....