കോഴിക്കോട് നരിക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണന്ന സംശയത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഡിഎംഒ, കല്യാണ വീട്ടില്‍ ഭക്ഷണം എത്തിച്ച കടകള്‍ അടച്ചിടാനും ഉത്തരവിട്ടു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തില്‍ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. വീരമ്പ്രം ചെങ്ങളം കണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിന്‍ ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. വ്യാഴാഴ്ച തൊട്ടടുത്ത വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത മുഹമ്മദ് യാമിന്‍ അടക്കം 12 കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെ യാമിന്റ നില ഗുരുതരമായി, പുലര്‍ച്ചയോടെ മരിച്ചു. ചിക്കന്‍ വിഭവത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഇതു സ്ഥിരീകരിക്കാനായില്ല. ഇതോടെയാണ് ആന്തരികാവയങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. വധുവിന്റ വീട്ടിലെ വിവാഹ സര്‍ക്കാരത്തിലും യാമിന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ടിടത്തും ഭക്ഷണം വിതരണം ചെയ്ത കടക്കാരോട്, മരണകാരണം കണ്ടെത്തുന്നതു വരെ കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ വീരമ്പ്രത്തെ വീട്ടിലെത്തിച്ച യാമിന്റെ മൃതദേഹം കബറടക്കി. ഗള്‍ഫിലായിരുന്ന പിതാവ് എത്തിയ ശേഷമായിരുന്നു സംസ്‌കാരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റ് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....