കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയ പരീക്ഷണസര്‍വീസ് വന്‍ വിജയമെന്നു വിലയിരുത്തല്‍.കോഴിക്കോട്ടുനിന്നു തിരുച്ചിറപ്പള്ളിവഴിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സിംഗപ്പൂരിലേക്കു പറന്നത്. നവംബര്‍ നാല്, അഞ്ച് തീയതികളിലായിരുന്നു സര്‍വീസുകള്‍.സര്‍വീസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകംതന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. രാത്രി 7.15-ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പുലര്‍ച്ചെ നാലിന് സിംഗപ്പൂരില്‍ എത്തുകയും അഞ്ചിന് തിരിച്ചു പുറപ്പെട്ട് 8.15-ന് കോഴിക്കോട്ടെത്തുകയുംചെയ്യുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരുന്നത്. നവംബര്‍ 26 വരെ സര്‍വീസ് തുടരാനാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാര്‍ വര്‍ധിക്കുന്ന മുറയ്ക്കു നേരിട്ട് കോഴിക്കോട്ടു നിന്ന് സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും തയ്യാറായേക്കും. മലബാര്‍ മേഖലയില്‍നിന്നാണ് പ്രധാനമായും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്രക്കാരുള്ളത്. ബിസിനസ് ആവശ്യാര്‍ത്ഥവും ടൂറിസത്തിനുമായി നിരവധിപേരാണ് മലബാര്‍ മേഖലയില്‍നിന്ന് സിംഗപ്പൂര്‍, മലേഷ്യ, തായ് വാന്‍ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നത്.നിലവില്‍ കൊച്ചി വഴിയോ, ചെന്നൈ വഴിയോ ആണ് ഇവരിലേറെപ്പേരും യാത്രചെയ്യുന്നത്. വലിയ സമയനഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. കോഴിക്കോട്ടു നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും. സില്‍ക്ക് എയര്‍, ടൈഗര്‍ എയര്‍, എയര്‍ ഏഷ്യ തുടങ്ങിയ ചെലവുകുറഞ്ഞ വിമാനക്കമ്പനികള്‍ നേരത്തേ കോഴിക്കോട്ടുനിന്ന് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെ ഇവരും സര്‍വീസിന് മുന്നോട്ടുവരും. ഇതോടെ ചുരുങ്ങിയ ചെലവില്‍ കോഴിക്കോട്ടുനിന്നും ഇവിടങ്ങളിലേക്ക് പറക്കാന്‍ സാധിക്കും.വിനോദസഞ്ചാരത്തിനും കൈത്തറിമേഖലയ്ക്കും സര്‍വീസ് ഏറെ ഗുണകരമാവും. പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ കൂടുതലായി കരിപ്പൂരിനെ ആശ്രയിക്കുന്നത് വിമാനത്താവളത്തിനു നേട്ടമാവും. കൈത്തറി ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ് പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....