കോഴിക്കോട് ജില്ലയില്‍ 3 സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1,95,380 രൂപ പിടികൂടി. രണ്ട് ആധാരം എഴുത്തുകാരുടെ കയ്യില്‍നിന്നും ഒരു ജീവനക്കാരന്റെ കയ്യില്‍നിന്നാണു പണം പിടികൂടിയത്. റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടത്തിയ 'ഓപ്പറേഷന്‍ സത്യഉജാല'യുടെ ഭാഗമായിരുന്നു പരിശോധന. കക്കോടിയില്‍ സബ് റജിസ്ട്രാര്‍ ഓഫിസ് പരിസരത്തുനിന്നാണ് ആധാരം എഴുത്തുകാരന്‍ കാരപ്പറമ്പ് സ്വദേശി സുരേഷിന്റെ കയ്യില്‍നിന്ന് 1,84,200 രൂപ കണ്ടെടുത്തത്. ചാത്തമംഗലത്ത് സബ് റജിസ്ട്രാര്‍ ഓഫിസിലുണ്ടായിരുന്ന ആധാരം എഴുത്തുകാരന്റെ കയ്യില്‍ നിന്നാണ് 3770 രൂപ പിടികൂടിയത്. മുക്കത്ത് സബ് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഹിദയില്‍ നിന്നാണ് 7,410 രൂപ ലഭിച്ചത്. ഇവരുടെ കൈവശമുള്ള പണമാണെന്നു പറഞ്ഞെങ്കിലും അതു ഓഫിസിലെ സെല്‍ഫ് ഡിക്ലറേഷന്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഓഫിസുകളില്‍ ജോലിക്കെത്തുമ്പോള്‍ ജീവനക്കാരുടെ കയ്യിലുള്ള പണം സ്വയം രേഖപ്പെടുത്താനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ റജിസ്റ്റര്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. വിജിലന്‍സ് യൂണിറ്റ് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍മാരായ പി.എം.മനോജ്, ജെ.ഇ.ജയന്‍, വിജിലന്‍സ് റേഞ്ച് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ സി.ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച പരിശോധന രണ്ടു മണിക്കൂറിലേറെ നീണ്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....