കരിക്കോട്ടക്കരി മാവോയിസ്റ്റ് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറാന്‍ ഉത്തരവ്. 2017 മാര്‍ച്ച് 20ന് രജിസ്റ്റര്‍ ചെയ്ത കേസാണ് എടിഎസിനു കൈമാറാന്‍ ഉത്തരവായിരിക്കുന്നത്. ഡിജിപി അനില്‍കാന്താണ് ഉത്തരവിട്ടത്. മാവോയിസ്റ്റ് നേതാവ് കൃഷ്ണമൂര്‍ത്തി പ്രതിയായ കേസിലാണ് നടപടി. കണ്ണൂര്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന കേസാണ് എടിഎസിനു കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ എടിഎസ് ഇയാളെ കസ്റ്റഡിയിലെടുക്കും. കര്‍ണാടകയില്‍ 50 കേസുകളില്‍ കൃഷ്ണമൂര്‍ത്തി പ്രതിയാണ്. ഇതില്‍ മൂന്നെണ്ണം കൊലപാതകവും ഏഴെണ്ണം വധശ്രമവുമാണ്. കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചയാളാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ കേന്ദ്രം ഇയാള്‍ ആയിരുന്നു എന്നാണ് വിവരം. ഇന്നലെയാണ് കൃഷ്ണമൂര്‍ത്തിയെ കേരള പൊലീസ് പിടികൂടിയത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തിരയുന്നയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. വനിതാ നേതാവ് സാവിത്രിയുടെ അറസ്റ്റും രേഖപ്പെടുത്തി. കേരളം അടക്കം പച്ഛിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്ണമൂര്‍ത്തി. കൃഷ്ണമൂര്‍ത്തിയെ പിടികൂടാന്‍ കഴിഞ്ഞ 4 വര്‍ഷത്തോളമായി കേരളം, കര്‍ണാടക, തമിഴ്‌നാട് ആന്ധ്രാ പൊലീസ് സേനകള്‍ ശ്രമിക്കുകയായിരുന്നു. എന്‍ഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. നിലമ്പൂര്‍-വയനാട് വഴിയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് കേരള പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....