ദേശീയ ഗുസ്തി താരം നിഷ ദാഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ, സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദാഹിയ തന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ചത്. 'ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിനായി നിലവില്‍ ഗോണ്ടയിലാണ് ഞാന്‍. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാര്‍ത്തകളാണ്. ഞാന്‍ സുഖമായിരിക്കുന്നു.' - നിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി.നിഷ ദാഹിയയും സഹോദരന്‍ സൂരജും അജ്ഞാതരുടെ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹലാല്‍പുരിലുള്ള സുശീല്‍കുമാര്‍ അക്കാദമിയില്‍ വച്ചാണ് ഇവര്‍ക്ക് വെടിയേറ്റതെന്നും ഇവരുടെ അമ്മ ധന്‍പതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന 23 വയസ്സില്‍ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്കായി മത്സരിച്ച നിഷ ദാഹിയ വെങ്കലം നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ഗുസ്തി താരങ്ങള്‍ക്കുള്ള അഭിനന്ദനക്കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷയുടെയും പേര് പരാമര്‍ശിച്ചിരുന്നു. മെഡല്‍ നേട്ടത്തിന്റെ ആഹ്ലാദമടങ്ങും മുന്‍പാണ് നിഷ അജ്ഞാതരുടെ തോക്കിന് ഇരയായതായി വ്യാജ റിപ്പോര്‍ട്ട് പ്രചരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....