വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്.ടി.സി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഗവി സര്‍വീസാണ് പുതിയതായി തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍ ആദ്യവാരം മുതല്‍ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികളെ പത്തനംതിട്ടയില്‍ എത്തിച്ച്, അവിടെനിന്ന് സെമി ബസില്‍ ഗവിയില്‍ കൊണ്ടുപോകും. ഇതിനായി 16 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബസാണ് ഒരുക്കുന്നത്. പത്തനംതിട്ടയില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് മണിയാര്‍, മൂഴിയാര്‍, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഒരു രാത്രി ബസില്‍ത്തന്നെ ഗവിയില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനംവകുപ്പിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റേതര വരുമാനം എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭത്തിന് കെ.എസ്.ആര്.ടി.സി. തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 23-ന് ബജറ്റ് ടൂറിസം സെല്‍ എന്ന് പേരില്‍ പ്രത്യേക വിഭാഗം കെ.എസ്.ആര്.ടി.സി. തുടങ്ങിയിരുന്നു. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്താനാണ് ശ്രമം. മലപ്പുറം-മൂന്നാര്‍ ടൂറിസം സര്‍വീസിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് പുതിയ സാധ്യതകള്‍ കെ.എസ്.ആര്.ടി.സി. തേടിയത്. കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് മലപ്പുറം ഡിപ്പോയില്‍നിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ക്കായുള്ള പ്രത്യേക സര്‍വീസ് ആരംഭിച്ചത്. ഒരു ലോ ഫ്ളോര്‍ എ.സി. ബസടക്കം മൂന്ന് വണ്ടികളാണ് സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസ് തുടങ്ങി രണ്ടാഴ്ചകൊണ്ട് 635-പേരാണ് ഈ ബസുകളിലെത്തി മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം, അടൂര്‍, പാലാ ഡിപ്പോകളില്‍നിന്നും മൂന്നാറിലേക്ക് ടൂറിസം ട്രിപ്പുകള്‍ തുടങ്ങി. കൂടാതെ തിരുവല്ല, പാലാ ഡിപ്പോകളില്‍നിന്ന് ചാലക്കുടി മലക്കപ്പാറയ്ക്കും സര്‍വീസ് തുടങ്ങി. തുടക്കത്തില്‍ ഒറ്റസര്വീസുകളാണ് ഡിപ്പോകളില്‍ നിന്ന് ഇതിനായി വിനിയോഗിച്ചതെങ്കിലും പിന്നീട് യാത്രക്കാരുടെ എണ്ണം കൂടിയതോടെ സര്‍വീസുകളും ഇരട്ടിയാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....