നാദാപുരം: സദാസമയം മകള്‍ മൊബൈല്‍ ഫോണുപയോഗിക്കുന്നത് ചോദ്യംചെയ്ത അമ്മ ഫോണ്‍ വാങ്ങിവെച്ചു. ഇതില്‍ ക്ഷുഭിതയായ മകള്‍ വീടുവിട്ടിറങ്ങി. ചേലക്കാട് സ്വദേശിനിയായ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരമുതല്‍ കാണാതായത്. ഏറെനേരത്തെ ആശങ്കയ്ക്കൊടുവില്‍ വിദ്യാര്‍ഥിനിയെ അര്‍ധരാത്രി റോഡരികില്‍ കണ്ടെത്തി. വീട്ടുകാര്‍ ആദ്യം കരുതിയത് പെണ്‍കുട്ടി അയല്‍വീട്ടിലുണ്ടാകുമെന്നായിരുന്നു. എന്നാല്‍, സന്ധ്യമയങ്ങിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് കുട്ടിക്കായി അന്വേഷണം തുടങ്ങുന്നത്. ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ നാദാപുരം പോലീസില്‍ പരാതിനല്‍കി. വിദ്യാര്‍ഥിനിക്കായി ബന്ധുക്കളും പോലീസും വ്യാപകതിരച്ചില്‍നടത്തിവരികെയാണ് അര്‍ധരാത്രിയോടെ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയില്‍ മൊകേരിയില്‍ കുട്ടിയുണ്ടെന്ന വിവരം ഒരാള്‍ വിളിച്ചുപറയുന്നത്. റോഡിലൂടെ കറുത്ത പര്‍ദയും ഹിജാബും ധരിച്ച് തനിയെ നടന്നുപോകുന്ന പെണ്‍കുട്ടിയെക്കണ്ട ഒരു വാഹനത്തിന്റെ ഡ്രൈവര്‍ കുട്ടിയോട് കാര്യം തിരക്കി. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഉടന്‍ പോലീസും സ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് മാതാവ് കുട്ടിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചത്. ഇതിന്റെ ദേഷ്യമാണ് കുട്ടിയെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....