News Beyond Headlines

28 Thursday
November

ഹജ്ജ് സര്‍വീസ്: കരിപ്പൂരിനെ തഴഞ്ഞു, നെടുമ്പാശ്ശേരി പുറപ്പെടല്‍ കേന്ദ്രം

കൊണ്ടോട്ടി: ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ ഇത്തവണയും കരിപ്പൂര്‍ ഇല്ല. കോവിഡ് പശ്ചാത്തലത്തില്‍, ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി രാജ്യത്ത് 10 വിമാനത്താവളങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരിയാണ് കേരളത്തില്‍നിന്നുള്ള ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം. ഇതോടെ ഹജ്ജ് ക്യാമ്പും നെടുമ്പാശ്ശേരിയിലാക്കേണ്ടി വരും. കഴിഞ്ഞവര്‍ഷമുണ്ടായ വിമാനാപകടത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് കരിപ്പൂരിന് തിരിച്ചടിയായതെന്നാണു സൂചന. കരിപ്പൂരിനെ ഒഴിവാക്കിയത് തീര്‍ഥാടകര്‍ക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും വലിയ തിരിച്ചടിയായി. നിലവിലെ ഹജ്ജ് ഹൗസിന് പുറമെ, വനിതാ തീര്‍ഥാടകര്‍ക്കായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം കരിപ്പൂരില്‍ പൂര്‍ത്തിയായിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പ് നടത്താന്‍ കെട്ടിടം വാടകയ്‌ക്കെടുക്കണം. ക്യാമ്പില്‍ ജലലഭ്യത ഉറപ്പാക്കുന്നതും വെല്ലുവിളിയാണ്. മുന്‍വര്‍ഷങ്ങളില്‍ 80 ശതമാനത്തിനു മുകളില്‍ അപേക്ഷകരും മലബാറില്‍നിന്നുള്ളവര്‍ ആയിരുന്നു. ഹജ്ജ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നാളെ സംസ്ഥാന ഹജ്ജ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. മാസ്‌കറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പുതിയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യമില്ല. കഴിഞ്ഞ കമ്മിറ്റിയില്‍ വനിതയെ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ഓഗസ്റ്റില്‍ കഴിഞ്ഞിരുന്നു. ഹജ്ജ് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി; ജനുവരി 31 വരെ അപേക്ഷിക്കാം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കാന്‍ തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. HCO എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ നല്‍കാം. 2022 ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഒരാള്‍ക്ക് 300 രൂപവീതം ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് ഇല്ല. അപേക്ഷകര്‍ക്ക് 2022 ജനുവരി 31-ന് മുന്‍പ് അനുവദിച്ചതും 22 ഡിസംബര്‍ 31 വരെ കാലാവധിയുള്ളതുമായ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. 2022 ജൂലായ് 10-ന് 65 വയസ്സ് പൂര്‍ത്തിയാകാത്തവരായിരിക്കണം. കുടുംബബന്ധമുള്ള അഞ്ചുപേര്‍ക്കുവരെ ഒരു കവറില്‍ അപേക്ഷ നല്‍കാം. കവര്‍ ലീഡര്‍ പുരുഷനാകണം. അപേക്ഷകരുടെ പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജ്, പാസ്പോര്‍ട്ട്സൈസ് കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ള 70 ശതമാനം മുഖം വരുന്നത്), പ്രോസസിങ് ഫീസടച്ച പേ-ഇന്‍ സ്ലിപ്പ്, മുഖ്യ അപേക്ഷകന്റെ കാന്‍സല്‍ചെയ്ത, ഐ.എഫ്.എസ്. കോഡുള്ള ബാങ്ക് ചെക്കിന്റെ/ പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം വെക്കണം. ഹജ്ജ് യാത്ര 36 മുതല്‍ 42 ദിവസമായിരിക്കും. ഹജ്ജ് കമ്മിറ്റി മുഖേന നേരത്തേ ഹജ്ജ് ചെയ്തവരായിരിക്കരുത്. 2022 ജൂലായ് 10-ന് 45 വയസ്സ് പൂര്‍ത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ പുരുഷ മെഹ്റം ഇല്ലാത്ത, ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ക്ക് സംഘമായി അപേക്ഷിക്കാം. ഒരു കവറില്‍ നാലുപേരെങ്കിലും വേണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യഗഡുവായി 81,000 രൂപ അടയ്ക്കണം. വിവരങ്ങള്‍ക്ക്: ഹജ്ജ് ഹൗസ് കരിപ്പൂര്‍: 0483 2710717, 2717572. കോഴിക്കോട് റീജണല്‍ ഓഫീസ്: 0495 2938786.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....