തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത് കര്‍ശന ഉപാധികളോടെ. തൃശൂര്‍, പാലക്കാട് ജില്ലകളിലെ പരിപാടികളില്‍ മാത്രമേ ആനയെ പങ്കെടുപ്പിക്കാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ആനയെ ആഴ്ച്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിക്കാനാകൂ, നാല് പാപ്പാന്‍മാര്‍ കൂടെ വേണം, ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം, പ്രത്യേക എലഫെന്റ് സ്‌ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
രാമചന്ദ്രന്റെ ഉടമസ്ഥതത തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായതിനാല്‍ എഴുന്നള്ളിപ്പ് സമയത്തെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തവും തെച്ചിക്കോട്ടുകാവിനായിരിക്കും. ആനയുടെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ ഭരണകൂടം ഉത്സവ എഴുന്നള്ളത്തിന് അനുമതി നല്‍കിയത്.
1964ല്‍ ജനിച്ച രാമചന്ദ്രന് ഇപ്പോള്‍ 57 വയസ് പ്രായമുണ്ട്. കാഴ്ച ശക്തി കുറവാണ്. ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. 1984ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ആനയെ വാങ്ങുന്നതും രാമചന്ദ്രന്‍ എന്ന് പേരിടുന്നതും.
ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടെ 13 പേര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2013 ജനുവരി 27ന് പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. ജനുവരി 25ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരേയും രാത്രി 12 മുതല്‍ 26നു പുലര്‍ച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ആനയെ 26ന് പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണു 27ന് പുലര്‍ച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് രാമചന്ദ്രന്‍ 48 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്തത്.
2009-ല്‍ ഏറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി. 2011ല്‍ ഒരു വിദ്യാര്‍ത്ഥിയും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2019 ഫെബ്രുവരി 8 ന് തൃശൂരില്‍ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന ആന ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊല്ലുകയുണ്ടായി. കാഴ്ച്ചക്കുറവുള്ള രാമചന്ദ്രന്‍ സമീപത്തുനിന്നും പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
രാമചന്ദ്രന്‍ കൂട്ടാനയെ കുത്തിയ ചരിത്രവുമുണ്ട്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരന്‍ എന്ന ആന രാമചന്ദ്രനാല്‍ ആക്രമിക്കപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചരിഞ്ഞു. ഒരിക്കല്‍ തത്തമംഗലം വേല കഴിഞ്ഞു മടങ്ങും വഴി മംഗലാംകുന്ന് കര്‍ണന്‍ എന്ന ആനയെയും രാമചന്ദ്രന്‍ കുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....