മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണണം
വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകസമരത്തിന് വിദേശ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പിന്തുണയറിയിച്ചതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. പ്രതിഷേധിക്കുന്ന കര്‍ഷകരോടും ഇന്ത്യന്‍ ഭരണകൂടത്തോടുമുള്ള ഉപദേശമെന്നമട്ടിലാണ് സംഘടന പ്രസ്താവനയിറക്കിയത്. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്ന് സംഘടന ഉപദേശിച്ചു. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം, അത് ഓണ്‍ലൈനായാലും ഓഫ്ലൈനായാലും സംരക്ഷിക്കപ്പെടണമെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍പ്പറയുന്നു.
അതേസമയം വിവാദ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് ദേശീയപാതകള്‍ ഉപരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. കര്‍ഷകരുടെ പ്രധാനസമരസ്ഥലമായ ദില്ലിയില്‍ വഴിതടയലുണ്ടാകില്ല. രാജ്യത്തിന്റെ മറ്റ് പ്രധാനദേശീയ പാതകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ പദ്ധതി. കരിമ്പുകര്‍ഷകരുടെ വിളവെടുപ്പായതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ദേശീയ പാതകള്‍ ഉപരോധിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് തടയലിന് മുന്നോടിയായി ശക്തമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി.
സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോട് പോപ്പ് ഗായിക റിഹാന പ്രതികരിച്ചതോടെയാണ് കര്‍ഷകസമരം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാര്‍ജിക്കുന്നത്. .'എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്' എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം, ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ക്രിക്കറ്റ് താരം സച്ചിനുള്‍പ്പെടെയുള്ളവര്‍ വിദേശ സെലിബ്രിറ്റികളുടെ ഇടപെടലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....