റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാന്‍ കര്‍ഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി.
അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്കി. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തര്‍ പ്രദേശിലെ ഷാമിലിയില്‍ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേര്‍ന്നത് പൊലീസിന് തിരിച്ചടിയായി. ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടന്ന് ഉപരോധം നടത്താന്‍ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടി. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....