കൊല്ലംജില്ലയിൽ കോൺഗ്രസിന്റെ തിരിച്ചു വരവിനായി യുവ നേതാക്കളെ മത്‌സരിപ്പിക്കാൻ ഹൈക്കമാന്റ് നീക്കം. എന്നാൽ കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ ഇതിനോട് ഇതുവരെ മനസ് തുറന്നിട്ടില്ല.
കൊട്ടാരക്കരയിൽ പി.സി.വിഷ്ണുനാഥ് മത്സരിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. കൊല്ലത്തെ പട്ടികയിൽ ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന്റെ പേരും ഇടം പിടിച്ചിട്ടുണ്ട്.
കൊല്ലത്തു മത്സരിക്കാനുള്ള ആഗ്രഹവുമായി ശൂരനാട് രാജശേഖരൻ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ ചാത്തന്നൂരിലെ പരാജയം മൂലം സീറ്റ് കിട്ടനിടയില്ല. ചാത്തന്നൂരിൽ ശൂരനാടിനെ പിന്തള്ളി ബി.ജെ.പി. സ്ഥാനാർഥിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും ഗ്രൂപ്പ് പോരും ബിന്ദുകൃഷ്ണയ്ക്ക് തിരിച്ചടിയാണ്.
എൽ.ഡി.എഫ്. കോട്ടയായ കൊല്ലം ജില്ലയിൽ ഇത്തവണ വിജയിക്കണമെങ്കിൽ യുവനിര വരണമെന്ന കെ സി വേണുഗോപാലിന്റെ മനസിലിരിപ്പ്. ഇതിന്റെ ഭാഗമായി വകരുനാഗപ്പള്ളിയിൽ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സി.ആർ. മഹേഷിനെ തന്നെ ഇത്തവണ മത്സരിപ്പിക്കും. പത്തനാപുരത്തു ജ്യോതികുമാർ ചാമക്കാല ആയിരിക്കും.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺരാജിനെ ചാത്തന്നൂരിലും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തെ കുണ്ടറയിലും മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ചാത്തന്നൂർ മണ്ഡലത്തിൽ മിൽമ മേഖലാ ചെയർമാൻ കല്ലട രമേശ് ആഗ്രഹിക്കുന്നുണ്ട്. മുസ്ലീം ലീഗ് പുനലൂർ വിട്ടുകൊടുത്ത് പകരം ചടയമംഗലത്തു മത്സരിച്ചേക്കും. അങ്ങനെ എങ്കിൽ പുനലൂർ മധു സീറ്റിനായി രംഗത്തുണ്ട്.
കുന്നത്തൂരീൽ ആർ.എസ്.പി ആകും മത്സരിക്കുക . കുന്നത്തൂരിൽ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ് കോവൂരും ചവറയിൽ ഷിബു ബേബിജോണും സ്ഥാനാർഥികളാവും. ഇരവിപുരത്ത് ആർ.എസ്.പിയിലെ ബാബു ദിവാകരനും ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസും രംഗത്തുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....