News Beyond Headlines

28 Thursday
November

ലോകശ്രദ്ധയാകര്‍ഷിച്ച് കര്‍ഷകസമരം: പിന്തുണയുമായി പ്രശസ്ത വ്യക്തികള്‍, പ്രചോദനമായത് റിഹാനയുടെ ട്വീറ്റ്

കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ട് പോപ് സ്റ്റാര്‍ റിഹാന പങ്കുവെച്ച ട്വീറ്റിനെ തുടര്‍ന്ന് കര്‍ഷകസമരം ലോകശ്രദ്ധയിലേക്ക്. ബ്രിട്ടീഷ് എംപിയായ ക്ലോഡിയ വെബ് റിഹാനയുടെ ട്വീറ്റിന്മേല്‍ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ''ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം. റിഹാനയ്ക്ക് നന്ദി. രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവത്തില്‍ മറ്റുള്ളവര്‍ മുന്നോട്ട് നയിക്കുന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്.'' റിഹാനയുടെ ട്രെന്റിങ് ആയ ആ ട്വീറ്റിന് ശേഷം നിരവധി പ്രമുഖ വ്യക്തികളാണ് ട്വീറ്റിനോട് പ്രതികരിച്ചത്.യുഎസ് രാജ്യസഭാംഗമായ ജിം കോസ്റ്റ , റിഹാനയുടെ ഹാഷ്ടാഗ് ഉപയോഗിക്കുകയും ''ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിദേശകാര്യ സമിതി അംഗമെന്ന നിലയില്‍ താന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിച്ച അദ്ദേഹം, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എപ്പോഴും മാനിക്കപ്പെടണം എന്നും കുറിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസും പിന്തുണ അറിയിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു. 'ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിനു മേല്‍ കൈയേറ്റം നടന്നിട്ട് ഒരു മാസം പോലും തികയും മുന്‍പ് ഏറ്റവും ജനബാഹുല്യമുള്ള മറ്റൊരു സംവിധാനം ആക്രമണ ഭീതിയിലാണ്. ഇത് യാദൃശ്ചികമല്ല പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ പ്രക്ഷോഭകര്‍ക്കെതിരെ നടത്തുന്ന അന്യായമായ അര്‍ദ്ധസൈനിക നടപടികളിലും ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും നമ്മളെല്ലാവരും പ്രതികരിക്കണം', അവര്‍ ട്വീറ്റ് ചെയ്തു.'കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം' എന്നെഴുതി 'ഫാര്‍മേര്‍ഴ്സ് പ്രൊട്ടെസ്റ്റ്' 'എന്ന ഹാഷ്ടാഗോടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും ട്വീറ്റ് ചെയ്തിരുന്നു. അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും ഗ്രേറ്റ പങ്കുവെച്ചിരുന്നു.
മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫ ആണ് പോപ് സ്റ്റാര്‍ റിഹാനയ്ക്ക് പിന്നാലെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് മറ്റൊരു പ്രശസ്ത വ്യക്തി. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട സിഎന്‍എന്നിന്റെ വാര്‍ത്ത പങ്കുവെച്ചായിരുന്നു ട്വീറ്റ്. സമരത്തെ തുടര്‍ന്ന് ഡല്‍ഹി പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് വിലക്ക് മനുഷ്യാവകാശ ലംഘനമാണെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്.മാസങ്ങളായി രാജ്യത്തു തുടരുന്ന സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ചോദ്യം. എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത് എന്നാണ് താരം ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന.കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ കാരണം ദില്ലിയുടേയും ഹരിയാനയുടേയും പ്രധാനഭാഗങ്ങളിലെല്ലാം തന്നെ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം ഈ വിഷയത്തില്‍ ബോളിവുഡ് താരങ്ങളുടെ നിശബ്ദതയ്ക്കെതിരെ നിരവധിപേര്‍ പ്രതികരണവുമായെത്തി. 'സൂപ്പര്‍ സ്റ്റാര്‍സ് എന്ന് പറഞ്ഞുനടക്കുന്ന താരങ്ങള്‍ എവിടെയെന്ന് ചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ദിലീപ് മണ്ഡാല്‍ രംഗത്തെത്തി. അമിതാബ് ബച്ചന്‍, ദീപിക പദുകോണ്‍ ആലിയ ഭട്ട്, സച്ചിന്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മണ്ഡാല്‍ വിമര്‍ശനമുയര്‍ത്തിയത്. കര്‍ഷക പ്രക്ഷോഭത്തെ ലോകശ്രദ്ധയില്‍ എത്തിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് കായിക താരം രണ്‍ദീപ് ജണ്ടയും രംഗത്തെത്തിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....