യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ച് കൊവിഡ് കാലത്ത് ലോക ശ്രദ്ധ നേടിയ ടോം മൂര്‍ അന്തരിച്ചു. 100 തികഞ്ഞ മൂറിന് പ്രായത്തിന്റേതായ അവശതകളുണ്ടായിരുന്നു. കഴിഞ്ഞ മാസം കോവിഡ് ബാധിതനായ ഇദ്ദേഹത്തിന് ന്യുമോണിയ കലശലാവുകയായിരുന്നു. തുടര്‍ന്നാണ് അന്ത്യം.രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റന്‍ ടോം മൂര്‍ 99ാം വയസ്സില്‍ വാര്‍ധകസഹജമായ അവശതകള്‍ നിലനില്‍ക്കെയാണ് വലിയൊരു തുക യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനായി സമാഹരിച്ചത്.യു.കെയിലെ പൊതുജന ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്കാണ് എന്‍.എച്ച്.എസിനുള്ളത്. കൊറോണ വ്യാപനത്തിന്റെ സമയത്ത് വലിയ പ്രതിസന്ധി നേരിട്ട ഈ പ്രസ്ഥാനത്തെ സഹായിക്കാനാണ് ടോം മൂര്‍ വീടിന് പുറത്തിറങ്ങാന്‍ തീരുമാനിച്ചത്.
തന്റെ വീടിന് മുന്നിലുള്ള പൂന്തോട്ടത്തില്‍ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളില്‍ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാള്‍ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം എന്‍.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നല്‍കാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാല്‍ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തെയും ലോകത്തെയും ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 32.8 കോടി യൂറോയാണ്.ലക്ഷക്കണക്കിന് ആളുകളാണ് ടോം മൂറെയുടെ നൂറാം വയസിലെ നടത്തത്തില്‍ സംഭാവന നല്‍കി എന്‍.എച്ച്.എസിനെ സഹായിക്കാനായി മുന്നോട്ടുവന്നത്.
ടോം മൂറെയ്ക്ക് ഇന്ത്യയുമായി ചെറിയൊരു ബന്ധമുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1942-43 വര്‍ഷത്തില്‍ ജാപ്പനീസ് സൈന്യത്തിനെതിരേ ഇദ്ദേഹം ആരക്കന്‍ മേഖലയില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 50-ാം വയസിലാണ് ടോം മുറെ വിവാഹം കഴിക്കുന്നത്. ഇതില്‍ രണ്ട് മക്കളുമുണ്ട്. 2006-ല്‍ ഇദ്ദേഹത്തിന്റെ ഭാര്യ മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കാന്‍സര്‍ ബാധിച്ചു. അതിനെയും അതിജീവിച്ച് ജീവിതത്തില്‍ ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലോകത്തിന് തന്നെ മാതൃകയായ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. എന്നാല്‍ ജനുവരി 22ന് കോവിഡ് ബാദിതനായ അദ്ദേഹം ന്യൂമോണിയ മൂര്‍ച്ഛിച്ചാണഅ മരിക്കുന്നത്. മറ്റ് മരുന്നുകള്‍ കഴിക്കുന്നതിനാല്‍ അദ്ദേഹത്തിന് വാക്സിനെടുക്കാനായിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....