ആരീഫ് എംപിയുടെ ചോദ്യത്തിന് മറുപടിയായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
2015 മുതല്‍ 2019 വരെയുള്ള നാലുവര്‍ഷകാലയളവില്‍ രാജ്യത്ത് അരലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. സഭയില്‍ എഎം ആരീഫ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ആകെ 58,783 കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.
2017ല്‍ 12,602 കര്‍ഷകരാണ് വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയതെങ്കില്‍ 2019 ല്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2018ല്‍ ഈ കണക്ക് 11,379 ആയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യയുണ്ടായതെന്ന് എഎം ആരീഫ് എംപി ഒരു ഫേസ്ബുക്ക് പോസറ്റിലൂടെ അറിയിച്ചു.
എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
നാലു വര്‍ഷകാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതത് അരലെക്ഷത്തിലധികം കര്‍ഷകര്‍.2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 58783 ആണെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു .ലോക് സഭയില്‍ ഞാന്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യുറോ യുടെ കണക്കുകള്‍ പ്രകാരമാണ് ഇത് .കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായി 2017 ല്‍ 12602 പേരും 2018 ല്‍ 11379 പേരും 2019 ല്‍ 10281 പേരും ആത്മഹത്യ ചെയ്തത് .അതില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ര ,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
അതേസമയം കര്‍ഷക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ മൂന്ന് രാജ്യസഭാ എംപിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. നടുത്തളത്തില്‍നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എഎപി എംപിമാരെ ഒരു ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.സഞ്ജയ് സിങ്, എന്‍ഡി ഗുപ്ത, സുശീല്‍ ഗുപ്ത എന്നിവരടക്കമുള്ള എംപിമാരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഉപരാഷ്ട്രപതി ഇവരെ മൂന്നുപേരെയും സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നത്. ഇവരോട് സഭയ്ക്ക് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....