കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭകര്‍ക്കു നേരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഉപദ്രവങ്ങള്‍ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ഔദ്യോഗികമായി ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത് കിസാന്‍ മോര്‍ച്ച.ബാരിക്കേഡുകള്‍ വര്‍ധിപ്പിക്കുക, പാതകളില്‍ കുഴികള്‍ കുഴിക്കുക, റോഡില്‍ തടയണകള്‍ സ്ഥാപിക്കുക, റോഡുകള്‍ അടയ്ക്കുക, ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുക, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് സമരം നടത്തുക തുടങ്ങിയവ ഈ ഉപദ്രവങ്ങളില്‍ ഉള്‍പ്പെടുന്നെന്ന് സംയുക്ത് കിസാന്‍ മോര്‍ച്ച ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒപ്പം റിപബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ 250 ഓളം ട്വിറ്റര്‍ അക്കൗണ്ട് തടഞ്ഞു വെക്കപ്പെട്ടത് ജനാധിപത്യത്തിന് നേരെയുള്ള പ്രത്യക്ഷ ആക്രമണമാണെന്നും കിസാന്‍ മോര്‍ച്ച് കുറ്റപ്പെടുത്തി.വിവിധ സംസ്ഥാനങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ കൂടി വരുന്നതില്‍ സര്‍ക്കാര്‍ വളരെയധികം ഭയക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്,' സംയുക്ത കിസാന്‍ മോര്‍ച്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.അതേസമയം ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഇതുവരെ കിസാന്‍ മോര്‍ച്ചയെ ക്ഷണിച്ചിട്ടില്ല. കേന്ദ്രവുമായി പതിനൊന്ന് തവണയാണ് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്. ഇവയിലൊന്നിലും തീരുമാനമായില്ലെന്ന് മാത്രമല്ല, പതിനൊന്നാം വട്ട ചര്‍ച്ചയില്‍ അടുത്ത ചര്‍ച്ചയ്ക്ക് ധാരണയുമായിരുന്നില്ല. ഇതിനു പിന്നാലെയാണ് ജനുവരി 26 റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചത്.18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് കര്‍ഷക സംഘടനകള്‍ സമ്മതം മൂളിയിട്ടുമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....