കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ശക്തിപ്പെടുത്താനായി കൂടുതല്‍ പിന്തുണ നല്കാന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇതിനായി കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ കൂട്ടായി കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിഷേധം തീര്‍ക്കണമെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളം, ബംഗാള്‍, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് സിപിഎം സഖ്യം ഉള്ള ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ചകളും സിസി വിലയിരുത്തി. രണ്ട് ദിവസത്തെ സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും.
അതേസമയം കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിക്കുന്നത്. താങ്ങുവിലയടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കും. അണ്ണ ഹസാരെ ഉന്നയിച്ച ആവശ്യങ്ങളും പരിശോധിക്കും. ആറ് മാസത്തിനുള്ളില്‍ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കര്‍ഷക സമരത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാന്‍ നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. സമരകേന്ദ്രങ്ങളില്‍ ഇന്ന് വൈകീട്ട് വരെ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. സിംഘു, തിക്രി അതിര്‍ത്തികള്‍ അതീവ ജാഗ്രതയിലാണ്. നിയമങ്ങള്‍ മരവിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം കര്‍ഷക സംഘടനകള്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുന്ന കാര്യത്തിലും സംഘടനകള്‍ ഉടന്‍ തീരുമാനമെടുക്കും. ചര്‍ച്ചക്ക് കര്‍ഷകരും തയ്യാറാണെന്നും എന്നാല്‍ കൃഷി നിയമം പിന്‍വലിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സിംഘു, തിക്രി അതിര്‍ത്തികള്‍ അതീവ ജാഗ്രതയിലാണ്. ചെങ്കോട്ട സംഘര്‍ഷം ചൂണ്ടിക്കാട്ടി കര്‍ഷക സമരത്തിനെതിരെ നാട്ടുകാരെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....