ആലുവ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് ആക്ഷേപം. പൊലീസ് ഓഫീസേഴ്സിന്റെ വാട്ടസ് ആപ്പ് ഗ്രൂപ്പുകളിലാണ് സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് ഒരേ തസ്തികയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരെയും തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെയു (സ്റ്റേഷന്‍ ഓഫീസര്‍മാര്‍)മാണ് സ്ഥലം മാറ്റേണ്ടത്. എന്നാല്‍ കൊച്ചി മധ്യമേഖല റേഞ്ചില്‍ സ്ഥാനകയറ്റം ലഭിച്ച് രണ്ട് വര്‍ഷം പോലും തികയാത്ത എസ്.ഐമാരെയും സ്ഥലം മാറ്റുകയാണ്. 2019 മാര്‍ച്ചില്‍ സ്ഥാനക്കയറ്റം ലഭിച്ച് മറ്റ് ജില്ലകളില്‍ നാല് മാസത്തോളം ജോലി ചെയ്തു തിരിച്ച് വന്നവരുമാണ് വീണ്ടും സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് കമ്ബ്യൂട്ടര്‍ വിംഗ്, ട്രെയിനിംഗ് തുടങ്ങി മറ്റ് വിഭാഗത്തില്‍പ്പെടുന്നവരെ സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെട്ടുത്തേണ്ടതില്ലെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധവുമില്ലാത്ത ഡി.സി.ആര്‍.ബി, നാര്‍ക്കോട്ടിക് സെല്‍, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളിലെ എസ്.ഐമാരെയും സ്ഥലം മാറ്റി.
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലേക്കാണ് മാറ്റുന്നത്. ലോക്കല്‍ പൊലീസിലെ സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന എസ്.ഐമാര്‍ അധികവും ശാരീരിക അവശത അനുഭവിക്കുന്നവരും രണ്ട് വര്‍ഷത്തില്‍ താഴെ സര്‍വ്വീസ് ബാക്കിയുള്ളവരുമാണ്. ഈ മഹാമാരി കാലത്ത് ഇവരെയെല്ലാം സ്ഥലം മാറ്റുന്നത് വളരെയധികം പ്രയാസത്തിലാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുകളില്‍ വ്യക്തത വരുത്താതെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പൊലിസ് സംഘടന ആവശ്യമായ ഇടപെടലുകള്‍ നടത്താത്തതും വിമര്‍ശന വിധേയമാകുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....