വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചതിന് പിന്നാലെ സുജിത് ഭക്തന്‍ അടക്കമുള്ള വ്ളോഗര്‍മാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിശദീകരണവുമായി സുജിത് ഭക്തന്‍ രംഗത്തെത്തിയിരുന്നു. വയനാട്ടിലെ മേപ്പാടിയില്‍ ഉള്ള റിസോര്‍ട്ടിനെ ക്കുറിച്ച് വ്ളോഗ് ചെയ്ത പ്രമുഖ വ്ളോഗറായ ജിന്‍ഷ ബഷീറും സംഭവത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. സ്ഥലത്തിന്റെ വന്യത കണ്ടപ്പോള്‍ അവിടെ കാട്ടാന ശല്യം ഉണ്ടോയെന്ന് ഉടമയോടു തിരക്കിയിരുന്നു. എന്നാല്‍ കാട്ടാനയെ പേടിയുള്ളവരുടെ മുന്നില്‍ ആന വരില്ലെന്നും പേടിയില്ലാത്തവരുടെ മുന്നില്‍ ആന വരുമെന്നുമായിരുന്നു ഉടമയുടെ മറുപടി.
ജിന്‍ഷാ ബഷീറിന്റെ വാക്കുകള്‍:
വയനാട്ടിലെ മേപ്പാടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറി എലുമ്പലേരിയിയിലുള്ള റെയിന്‍ ഫോറെസ്‌റ് എന്ന റിസോര്‍ട്ടിനെക്കുറിച്ച് ഞാനും വ്ളോഗ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ കാശ് വാങ്ങിയല്ല വ്ളോഗ് ചെയ്തത്. സ്ഥലത്തിന്റെ വന്യത കണ്ടപ്പോള്‍ അത് പകര്‍ത്തണമെന്ന് തോന്നി. അവിടെ ടെന്റ് ക്യാംപിങ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കാട്ടാന ശല്യം ഉണ്ടോയെന്ന് ഞാന്‍ ഉടമയോടു ചോദിച്ചിരുന്നു, എന്നാല്‍ കാട്ടാനയെ പേടിയുള്ളവരുടെ മുന്നില്‍ ആന വരില്ലെന്നും പേടിയില്ലാത്തവരുടെ മുന്നില്‍ ആന വരുമെന്നുമായിരുന്നു അയാളുടെ മറുപടി. ഇതുവരെ അപകടം സംഭവിക്കാത്തതിനാല്‍ സുരക്ഷിതമാണെന്നും വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്ന പ്രശ്‌നം ഉണ്ടായപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചെയ്ത വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. വിവാദം ഭയന്നാണ് ആ വീഡിയോ ഇപ്പോള്‍ പ്രൈവറ്റ് ആക്കിയത്.
ടെന്റ് ക്യമ്പിങ്ങിനോട് വലിയ താത്പ്പര്യമില്ല. അത് പേടിക്കൊണ്ടാണ്. എലുമ്പരെലി എസ്റ്റേറ്റിലെ റിസോര്‍ട്ട് ഉടമയായ സുനീര്‍ എന്നെ പല തവണ വിളിക്കുമായിരുന്നു. 'സ്ഥലത്തെ കുറിച്ചുള്ള വ്ളോഗുകള്‍ കുറച്ചു കൂടി എടുക്കാമോ, കാശ് തരാം' എന്നായിരുന്നു അയാള്‍ പറഞ്ഞത്. പക്ഷെ ഞാന്‍ തയ്യാറായില്ല. കാരണം ആ സ്ഥലത്തില്‍ താമസിക്കുവാന്‍ എനിയ്ക്ക് താത്പര്യമില്ലായിരുന്നു. മൂന്നര വര്‍ഷമായി ഈ റിസോര്‍ട്ട് കാടിനുള്ളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. റിസോര്‍ട്ടുള്ള പ്രദേശത്ത് വെള്ളവും കറന്റും മൊബൈല്‍ സിഗ്‌നലും ഇല്ല. മേപ്പാടി ജംക്ഷനില്‍ നിന്നുമാണ് റിസോര്‍ട്ടിലേക്കുള്ള വെള്ളം കൊണ്ട് പോകുന്നത്. ജനറേറ്റര്‍ വഴിയാണ് കറന്റ് പ്രവര്‍ത്തിക്കുന്നത്. ദിവസവും നാല്പതോളം പേരാണ് ഇവിടെ ടെന്റ് ക്യാംപിങ് നടത്തുന്നത്. ഗതാഗത സൗകര്യങ്ങളും ഇല്ല. ഒരു കുട്ടി മരിച്ചത് കൊണ്ട് മാത്രമാണ് ആളുകള്‍ ഇതൊരു പ്രശനമാക്കുന്നത്. സ്വാഭാവികമായും ഇങ്ങനെയൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഫോറെസ്‌റ് ഡിപ്പാര്‍ട്‌മെന്റിനും പഞ്ചായത്തിനും അറിവില്ലേ?രണ്ടാഴ്ച മുന്‍പ് ഗവിയില്‍ രണ്ട് ഗുജറാത്തി സ്ത്രീകളെ ചവിട്ടി കൊന്ന സ്ഥലത്ത് പോയിരുന്നു. പ്രാര്‍ഥനയോടെയാണ് അവിടെ ഞാന്‍ നിന്നത് . ആനയെ പേടിച്ചാണ് ഇവിടെ നില്‍ക്കുന്നതെന്ന് വീഡിയോയിലും ഞാന്‍ പറഞ്ഞു. അപകടം മുന്‍കൂട്ടി കണ്ടിട്ടല്ല ഒരു വ്‌ലോഗ് ചെയ്യുന്നത്. ഒരു പരിധിവരെയുള്ള ആളുകള്‍ക്ക് കാടിനോട് താത്പര്യമുണ്ട്. മറ്റു ചിലര്‍ക്ക് മഞ്ഞിനോടും മലയോടുമായിരിക്കും താത്പര്യം. നമ്മള്‍ എല്ലാം സ്ഥലങ്ങളും ഷൂട്ട് ചെയ്യാറുണ്ട്.
തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. അപ്പോള്‍ അവിടെ ഗണ്‍മാന്‍ കൂടെയുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമായിരുന്നു അത്. ഗവി കേരളം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ള സ്ഥലമാണ്. ഒരു ഗൈഡ് മാത്രമായിരുന്നു ഗവിയില്‍ പോയപ്പോള്‍ ഉണ്ടായിരുന്നത്. ആന വന്നാല്‍ എന്ത് ചെയ്യണമെന്ന് ഞാന്‍ ഗൈഡിനോട് ചോദിച്ചപ്പോള്‍ അയാള് ചൂണ്ടിക്കാണിക്കുന്ന ദിശയിലേക്കു ഓടാനായിരുന്നു നിര്‍ദേശം. കുട്ടികളുമായി ഈ സ്ഥലത്ത് വരരുതെന്ന് ആ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. ഗുജറാത്തി പെണ്‍കുട്ടികളുടെ മരണത്തെ കുറിച്ചും ഞാന്‍ ചോദിച്ചിരുന്നു. അതൊന്നും പുറത്ത് പറയരുതെന്നും അത് സ്റ്റാഫുകള്‍ തമ്മിലുള്ള രഹസ്യമാണെന്നുമായിരുന്നു ഗൈഡിന്റെ മറുപടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....