ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചത് മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സംഘടനയായ അന്തര്‍ദേശീയ സഹകരണസംഘം (ഐസിഎ) പുറത്തിറക്കിയ 2020ലെ വേള്‍ഡ് കോഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം വ്യവസായ – ഉപഭോക്തൃസേവന വിഭാഗത്തില്‍ ടേണ്‍ ഓവര്‍/ ജിഡിപി പെര്‍ ക്യാപ്പിറ്റ റാങ്കിങ്ങില്‍ യുഎല്‍സിസിഎസ് ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് മന്ത്രി പറഞ്ഞുത കേരളത്തില്‍ നിന്നുള്ള ഒരു സഹകരണ സ്ഥാപനം ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചതില്‍ വലിയ സന്തോഷമുണ്ട്. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎല്‍സിസിഎസ് മാത്രമാണ് ഉള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയെയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെയും വ്യാജപ്രചാരണങ്ങള്‍ ഉയര്‍ത്തി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ചില കൂട്ടര്‍ ശ്രമിക്കുന്ന വേളയില്‍ ഒരു സഹകരണ സംഘത്തിന് ലഭിച്ച ഇത്തരമൊരു അംഗീകാരലബ്ധിയില്‍ തീര്‍ച്ചയായും മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്നതാണ്.
കടകംപള്ളി സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നു വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണ സമ്പദ്ഘടന വിശകലനം ചെയ്തു തയ്യാറാക്കിയ അതിന്റെ 2020ലെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2018ലെ റിസള്‍ട്ടുകളും റാങ്കിങ്ങുമാണെന്നും സഹകരണവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....