അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് അധികാരമേറ്റിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ കമലയുടെ ബന്ധുക്കളും ഏറെ ആഹ്‌ളാദത്തിലാണ്.
അമേരിക്കയില്‍ കമല വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന പുലരിയില്‍ അമ്മയെ മിസ് ചെയ്യുന്നുവെന്നാണ് സഹോദരി മായ ഹാരിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ശ്ശോ, ഈ പുലരിയില്‍ അമ്മയെ മിസ് ചെയ്യുന്നു … ' എന്നാണ് മായ ഹാരിസന്റെ ട്വീറ്റ്. അമ്മയ്‌ക്കൊപ്പമുള്ള തന്റെയും കമലയുടെയും പഴയ ചിത്രവും മായ ചേര്‍ക്കുന്നുണ്ട്.
അമേരിക്കയിലെ അറിയപ്പെടുന്ന കാന്‍സര്‍ ഗവേഷകയായിരുന്നു മായയുടെയും കമലയുടെയും അമ്മ ശ്യാമള. ശ്യാമള ഗോപാലന്‍ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെന്‍സിയില്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാലുമക്കളില്‍ ഒരാളായിരുന്നു ശ്യാമള. അമേരിക്കയിലെ ബെര്‍ക്ക്ലി കോളേജില്‍ ഉന്നത പഠനത്തിനിടെയാണ് ജമൈക്കന്‍ വിദ്യാര്‍ത്ഥി ഡൊണാള്‍ഡ് ഹാരിസുമായി പ്രണയത്തിലാകുന്നതും.
Whew, missing Mommy this morning...?? pic.twitter.com/GJ5eru7T9S
- Maya Harris (@mayaharris_) January 20, 2021
1964-ല്‍ ആണ് കമലയുടെ ജനനം, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മായ ഹാരിസ് കൂടി പിറന്നു. എന്നാല്‍, കമലക്ക് ഏഴുവയസ്സുള്ളപ്പോഴേക്കും തന്നെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു. വിവാഹമോചനക്കേസ് കഴിഞ്ഞപ്പോഴേക്കും രണ്ടു പെണ്‍കുഞ്ഞുങ്ങളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിച്ചത് ശ്യാമളക്കായിരുന്നു. തുടര്‍ന്ന് ശ്യാമളയാണ് കമലയെയും മായയെയും വളര്‍ത്തിയത്. 1938-ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശ്യാമള ഗോപാലന്‍ 2009ലാണ് മരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....