തിരുവനന്തപുരം: തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാന്‍ ലോകബാങ്കുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ തന്നെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുകയാണ്. തീരശോഷണം എന്നാല്‍ രാജ്യ അതിര്‍ത്തിയുടെ ശോഷണമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തീരശോഷണം പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റേയും സഹായം അനിവാര്യമാണ്.
കേരളത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗത്തിന്റേയും നിലവിലെ സംവരണ തോതില്‍ കുറവ് വരരുതെന്ന ശക്തമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതിന്റെ പേരില്‍ ആശങ്ക പടര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിഷയത്തില്‍ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമ്മിഷന് പഠനം നടത്തുന്നുണ്ട്. കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അറബി ഭാഷ ഉള്‍പ്പെടെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
പ്രാദേശികമായ തയ്യാറെടുപ്പ് ദുരന്തങ്ങള്‍ നേരിടുന്നതില്‍ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറച്ചു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വോളണ്ടിയര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കും. ചില സാമൂഹ്യ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....