നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനം യുഡിഎഫില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും കടന്നിരിക്കെ നടനും സംവിധായകനുമായ ജോയ് മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന.പൊതുസമ്മതനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ജോയ് മാത്യുവിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോഴിക്കോട് ഇടതു സ്വാധീന കേന്ദ്രങ്ങളിലൊന്നില്‍ പൊതുസമ്മതിനായ സ്ഥാനാര്‍ഥിയായി ജോയ് മാത്യു എത്തുകയാണെങ്കില്‍ നല്ലൊരു മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ ഇത് വിജയം കാണില്ലന്നും കൂടുതല്‍ വേട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസിന് ജയിച്ചുകയറാന്‍ പറ്റാത്ത ജില്ലയായി കോഴിക്കോട് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജില്ലയില്‍ ഇക്കുറി നേരത്തെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കവും പാര്‍ട്ടി നടത്തിത്തുടങ്ങി.സീറ്റ് വിഭജനം കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് സജീവമാകാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നും ഭിന്നമായി സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് വേഗത്തിലാക്കും.സമീപകാലത്ത് ഇടതുപക്ഷത്തിനെതിരെ വിശിഷ്യാ സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ളയാളാണ് ജോയ് മാത്യു. സര്‍ക്കാരിന്റെ വീഴ്ചകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാണിക്കാന്‍ മടിക്കാത്ത ഇദ്ദേഹത്തിന് സിപിഎം അണികളില്‍ നിന്നും കടുത്ത എതിര്‍പ്പും നേരിടേണ്ടിവരാറുണ്ട്.
കോഴിക്കോട് വലിയ രീതിയില്‍ സൗഹൃദങ്ങളും ബന്ധങ്ങളുമുള്ള ജോയ് മാത്യുവിന് ഇത് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍, ജോയ് മാത്യു തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല.
ജോയ് മാത്യുവിനെ കൂടാതെ വോട്ടുപിടിക്കാന്‍ കെല്‍പുള്ള മറ്റു പൊതുസമ്മതരേയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഇത്തവണ ആര്‍എംപിയും യുഡിഎഫിനൊപ്പമായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായതോടെ ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ആധിപത്യത്തതിന് തടയിടാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.കോഴിക്കോട്ടെ 13 മണ്ഡലങ്ങളില്‍ 11 എണ്ണത്തിലും നിലവില്‍ ഇടതുപക്ഷ എംഎല്‍എമാരാണ്. ഇക്കുറി അഞ്ച് മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറാന്‍ യുഡിഎഫിന് സാധിച്ചേക്കും. സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ മലബാറില്‍ കുറേക്കൂടി മികച്ച പ്രകടനം യുഡിഎഫ് നടത്തേണ്ടതുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....