സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. വിവേചനപരമായ പരാമര്‍ശം നടത്തിയതില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശനം.ഒരു പെണ്‍കുട്ടിക്ക് 15 മുതല്‍ 17 വയസിനുള്ളില്‍ തന്നെ പ്രത്യൂത്പാദനശേഷി ഉണ്ടാവുമെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസുവരെ ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു സജ്ജയ് സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഡോക്ടറോ ശാസ്ത്രജ്ഞനോ അല്ലല്ലോ, പിന്നെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തുന്നതിന്റെ യുക്തി എന്താണെന്നും സജ്ജയ് സിംഗ് ചോദിക്കുന്നു.
മധ്യപ്രദേശില്‍ പ്രായപാര്ത്തിയാവാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും സജ്ജയ് സിംഗ് പറഞ്ഞിരുന്നു. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. സജ്ജയ് സിംഗ് മാപ്പുപറയയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെയാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.തിങ്കളാഴ്ച്ച ശിവരാജ് സിംഗ് ചൗഹാന് സംസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി പുരുഷന്മാരുടേതിന് സമാനമായി സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെകുറിച്ച പൊതു അവബോധം സൃഷ്ടിക്കുന്നതിനായി രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്നതാണ് സമ്മാന്‍ പദ്ധതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....