News Beyond Headlines

30 Saturday
November

പണമടച്ചിട്ടും പിന്‍മാറുന്നില്ലെന്ന് പരാതി;ഫെഡറല്‍ ബാങ്കിന് മുന്‍പില്‍ വീട്ടുടമസ്ഥന്റെ പ്രതിഷേധം

വീട് ജപ്തിയെ തുടര്‍ന്ന് കോടതിയുത്തരവു പ്രകാരം ഭാഗികമായി പണമടച്ചിട്ടും പരിഗണിക്കുന്നില്ലെന്ന പരാതിയുമായി ഫെഡറല്‍ ബാങ്കിനു മുന്നില്‍ വീട്ടുടമകളുടെ ധര്‍ണ. കോഴിക്കോട് അത്തോളി, കൊടശ്ശേരി അബുവിന്റെ പേരിലുളള വീടാണ് ബാധ്യതയെ തുടര്‍ന്ന് ജപ്തി ചെയ്തത്. 20 ലക്ഷം രൂപയാണ് ലോണ്‍. നിലവില്‍ 26 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചതെന്ന് അബുവിന്റെ മകന്‍ ഷൗക്കത്ത് പറഞ്ഞു. മൂത്ത മകന്‍ മുഹമ്മദലിയുടെ പേരിലാണ് ലോണ്‍. അതേസമയം പലിശയിനത്തില്‍ ലക്ഷങ്ങള്‍ ബാങ്കില്‍ അടച്ചു കഴിഞ്ഞിട്ടുണ്ട്. അബുവിന്റെ രണ്ടു മക്കള്‍ ചേര്‍ന്നു ഫെഡറല്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് ഫ്‌ളെക്‌സ് പ്രിന്റിംഗ് മേഖലയില്‍ മുതല്‍ മുടക്കുകയായിരുന്നു. അബുവിന്റെ തന്നെ ഉള്ള്യേരി കൂനഞ്ചേരി ഭാഗത്തുള്ള 58 സെന്റ് സ്ഥലത്തിന് 21 ലക്ഷം രൂപയും ലോണുണ്ട്. ഫ്‌ളക്‌സ് നിരോധനത്തോടെ ഇവരുടെ വരുമാനം കുറഞ്ഞു. കൊറോണകൂടി എത്തിയതോടെ ബിസിനസ് പാടെ നിലക്കുകയും ചെയ്തു. രണ്ടു ലോണുകള്‍ക്കുമായി ഇതുവരെ 25 ലക്ഷത്തോളം രൂപ അടച്ചു. പുറമേ കോടതി ഉത്തരവിനെ തുടര്‍ന്ന് 8 ലക്ഷം രൂപ അക്കൗണ്ടിലും രണ്ടു ലക്ഷം രൂപ ഡി.ഡി ആയും അടച്ചുതായി ഇവര്‍ പറയുന്നു. എന്നാല്‍ ഇതു ബാങ്ക് വകവെക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. അടച്ച തുകയും ഇളവുകളും കഴിച്ചു ബാക്കിയുള്ള സംഖ്യ അടയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍ 26 ലക്ഷം രൂപ അടച്ചാല്‍ മാത്രമേ നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതായി ഉടമകള്‍ ആരോപിക്കുന്നുകുട്ടികള്‍ അടക്കം പത്തോളം പേരുള്ള കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. കൊറോണ കാലമായതോടെ വാടക നല്‍കാന്‍ പോലും പ്രയാസപ്പെടുകയാണ് കുടുംബം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....