യുകെയില്‍ നിന്നെത്തി ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് ഇല്ലാതെ പുറപ്പെടുവിച്ച ക്വാറന്റീന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരൂന്നൂറില്‍ അധികം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് തിരികെ പോവാന്‍ അനുവദിച്ചത്. ഇന്ന് വൈകീട്ട് കൊച്ചിക്കുള്ള വിമാനത്തില്‍ ഇവര്‍ തിരികെ പോകും.
യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. ബ്രിട്ടണില്‍ നിന്നെത്തിയവര്‍ ഡല്‍ഹിയില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം വന്നത്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് വിനയായി. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് ദില്ലി വിമാനത്താവളത്തില്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവര്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍ മതി. എന്നാല്‍ ആദ്യ വിമാനം ഡല്‍ഹിയിലെത്തിയതിന് ശേഷം ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇത് പ്രകാരം ദില്ലിയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം ഡല്‍ഹിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
നിര്‍ദേശം അറിഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയിലേക്ക് വരില്ലായിരുന്നു എന്നാണ് യാത്രക്കാരുടെ പക്ഷം. ബോര്‍ഡിങ്ങ് പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കെ സുധാകരന്‍ എംപി ഇന്നലെ രാത്രി തന്നെ ഇടപെട്ടിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി കെ സുധാകരന്‍ സംസാരിച്ചു. പിന്നാലയാണ് ഫലം നെഗറ്റീവ് ആണെങ്കില്‍ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....