News Beyond Headlines

26 Tuesday
November

ഇന്ത്യന്‍ ഇരുചക്ര വാഹന മേഖലയില്‍ പുതു ചരിത്രം കുറിച്ച്‌ ഹോണ്ട ആക്ടീവ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌ക്കൂട്ടര്‍ ബ്രാന്‍ഡ് ആയ ആക്ടീവ മറ്റൊരു നാഴികക്കല്ലു കൂടി കടന്ന് 2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ എന്ന പദവി സ്വന്തമാക്കി. ഇന്ത്യയിലെ രണ്ടര കോടി കുടുംബങ്ങള്‍ക്കു ചിറകുകള്‍ നല്‍കി ആക്ടീവയുടെ യാത്ര ഓരോ തലമുറയ്‌ക്കൊപ്പവും ആക്ടീവയുമൊത്തുള്ള ഇന്ത്യയുടെ സ്‌നേഹ ചരിത്രം ശക്തമാകുകയായിരുന്നു. ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ വിപണി അതിവേഗത്തില്‍ താഴേക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇരുചക്ര വാഹനമയ 102 സിസി ആക്ടീവയുമായി 2001-ല്‍ രംഗത്തെത്തിയത് എന്നതു ശ്രദ്ധേയമാണ് അതിനു ശേഷമുള്ളത് ചരിത്രവും. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഹോണ്ട ആക്ടീവ ബ്രാന്‍ഡ് നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടു കൊണ്ടാണ് ഏറ്റവും പുതിയ ബിഎസ് 6-ല്‍ എത്തിയത്. 

2001-ല്‍ രംഗത്തെത്തി വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആക്ടീവ 2001-2004 ഓടെ ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ വിപണിയിലെ അനിഷേധ്യ നായക സ്ഥാനത്ത് എത്തുകയായിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ആകെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ലു പിന്നിടുകയായിരുന്നു. കാലത്തിനും മുന്നില്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സാങ്കേതികവിദ്യാ മുന്നേറ്റവുമായി ആക്ടീവ 15 വര്‍ഷം കൊണ്ട് 2015-ല്‍ ഒരു കോടി ഉപഭോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചു. സ്‌ക്കൂട്ടറുകളോടുള്ള താല്‍പര്യം വര്‍ധിച്ചു വന്നതോടെ ആക്ടീവ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കി. ഇന്ത്യന്‍ കുടുംബങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പും ആക്ടീവ തന്നെയായി. ഇത്തരത്തില്‍ ജനപ്രിയമായതോടെ മൂന്നിരട്ടി വേഗത്തിലാണ് അടുത്ത ഒന്നരക്കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്.

അഞ്ചു വര്‍ഷം കൊണ്ടാണ് ഈ ഒന്നരക്കോടി ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കിയത്. നവീന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും ഈ മേഖലയിലുള്ളതിനേക്കാള്‍ ദശാബ്ദം മുന്നില്‍ എന്ന നിലയിലാണ് തങ്ങള്‍ മുന്നേറിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ അത്സുഷി ഒഗാട്ട ചൂണ്ടിക്കാട്ടി. 2001-ല്‍ പുറത്തിറക്കിയ ശേഷം 100-110 സിസി എഞ്ചിന്‍ ആയാലും കൂടുതല്‍ ശക്തമായ 125 സിസി എഞ്ചിന്‍ ആയാലും വിശ്വാസ്യത വളര്‍ത്തുന്ന നേതൃത്വമായിരുന്നു ആക്ടീവ കുടുംബത്തിന്റെ വിജയ രഹസ്യം. കഴിഞ്ഞ 20 വര്‍ഷമായി സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെ കാര്യത്തില്‍ ആക്ടീവ നേതൃനിരയിലാണ്. 2001-ല്‍ അവതരിപ്പിച്ച ടഫ് അപ് ട്യൂബ്, ക്ലിക് എന്നിവയും 2009-ലെ ഇക്വലൈസറോടു കൂടിയ കോമ്പി ബ്രേക്ക്, മൈലേജ് പത്തു ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 2013-ല്‍ അവതരിപ്പിച്ച വിപ്ലവകരമായ ഹോണ്ട ഇക്കോ സാങ്കേതികവിദ്യ, കൂടുതല്‍ മികച്ച രീതിയിലെ ബിഎസ് 6 യുഗത്തിലെ ലോകത്തെ ആദ്യ ടമ്ബിള്‍ ഫ്‌ളോ തുടങ്ങി ഏതു തലത്തിലായാലും ആക്ടീവ ബ്രാന്‍ഡ് സ്‌ക്കൂട്ടര്‍ രംഗത്തെ മുന്നേറ്റം തുടരുകയായിരുന്നു.

ആക്ടീവയുടെ മുന്നേറ്റം തുടരുവാന്‍ സഹായിക്കുന്ന ഇന്ത്യയുടെ സ്‌നേഹം തങ്ങള്‍ക്ക് ആഹ്ലാദം പകരുന്നുവെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്കു ചുറ്റുമുളളവയെല്ലാം മാറിക്കൊണ്ടിരിക്കുമ്പോഴും ആക്ടീവ ഇന്ത്യന്‍ കുടുംബങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പായി തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ്‌വേന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. കേവലം ഉപയോഗം എന്നതിലേറെ സമൂഹത്തിന്റെ താല്‍പര്യം പ്രതിഫലിപ്പിക്കുന്ന ഒരു വികാരമായി മാറിയ ഇരുചക്ര വാഹനമെന്ന അപൂര്‍വ്വ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....