അഴീക്കോട് സ്‌കൂള്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയെ വിണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു. സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ.എം. ഷാജിക്കെതിരെ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ എസ് പി ബാബു പെരിങ്ങേത്ത്. കേസില്‍ എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇനിയും വിളിപ്പിക്കും. നിര്‍ണ്ണായക രേഖകള്‍ ലഭിച്ചിട്ടുണ്ട്. പൂര്‍ണ്ണ തെളിവുകള്‍ ലഭിച്ചാലാകും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ലീഗിന്റെ സംസ്ഥാന നേതാക്കളെയും വിളിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വച്ചായിരുന്നു മൂന്നുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ഇന്നലെ നടന്നത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. വിജിലന്‍സിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. കേസില്‍ ഒരു തെളിവും ഇല്ലെന്ന ഉറച്ച ബോധ്യമുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് കേസ് എന്നും കരുതി കേസിനെ നേരിടാതിരിക്കാനാവില്ല. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയതായും ഷാജി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇഡി സംഘം അഴീക്കോട് സ്‌കൂളിലെത്തി തെളിവെടുത്തിരുന്നു. മാനേജര്‍, മുന്‍ മാനേജര്‍ എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2014ലാണ് സംഭവം. 2017ല്‍ മുസ്ലീംലീഗ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറ നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....