കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ജനിച്ചയുടന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്.നവജാത ശിശുവിനെ മൊബൈല്‍ ഇയര്‍ഫോണിന്റെ വയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന കേസില്‍ അറസ്റ്റിലായ മാതാവ് ഷാഹിന കുറ്റം സമ്മതിച്ചതായി പൊലീസ്. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഗര്‍ഭിണിയായതോടെ നാണക്കേട് തോന്നിയെന്നും ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചുവെന്നും പ്രസവിച്ച കാര്യം ആരും അറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ഷാഹിന അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം സി.ഐ ടി. ഉത്തംദാസിനോട് വെളിപ്പെടുത്തി. വീണ്ടും ഗര്‍ഭിണിയായ കാര്യം ആദ്യം മുതലേ മറച്ചുവെച്ച് പിന്നീട് പ്രസവിക്കുമ്പോള്‍ ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്നതും കുഞ്ഞിനെ കൊല്ലാന്‍ കാരണമാണെന്ന് ഷാഹിന മൊഴി നല്‍കിയിട്ടുണ്ട്. ഷാഫി-ഷാഹിന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞിന് ഒരു വര്‍ഷവും മൂന്ന് മാസവും പ്രായമുണ്ട്. പ്രസവിച്ച് മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഗര്‍ഭിണിയായ കാര്യം എല്ലാവരും അറിയുന്നതോര്‍ത്തപ്പോള്‍ നാണക്കേട് തോന്നിയെന്നും വയര്‍ കൂടിയത് കണ്ട് വീട്ടുകാരും അയല്‍വാസികളും ചോദിച്ചപ്പോള്‍ ഗ്യാസ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായതെന്നും ഷാഹിന വെളിപ്പെടുത്തി. പ്രസവിച്ച് പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ഷാഹിന ഇയര്‍ഫോണ്‍വയര്‍ കൊണ്ട്കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ആരും കാണാതെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാമെന്ന് കരുതിയാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ചത്. എന്നാല്‍ രക്തസ്രാവമുണ്ടായതോടെ യുവതിയുടെ പദ്ധതി പാളുകയായിരുന്നു.ഷാഹിനയുടെ ഭര്‍ത്താവിന് എറണാകുളത്താണ് ജോലി. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസം മുന്‍പ് ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാതെ ഷാഹിന വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ എത്തിയ ബന്ധുക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഷാഹിനയെ ആയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവര്‍ പ്രസവിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിന്നീട് കുട്ടിയെ അന്വേഷിച്ച വീട്ടുകാരാണ് കട്ടിലിന് അടിയിലെ പെട്ടിയില്‍ കുട്ടിയെ തുണിയെ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....