കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ടി. സുനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമേ കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബംഗലൂരു ആസ്ഥാനമായ ഐഎസ്ഡിസി പ്രോജക്ട്സ് എന്ന സ്ഥാപനം നല്‍കിയ പരാതിയില്‍ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഐപിസി 420, 465, 468, 471, 406, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എംഡി ഡോ. സ്റ്റീഫന്‍ പുതുമന കമ്പനിയുടെ ഓഹരികള്‍ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസറായ ടി. സുനില്‍കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് 2018, 2019 വര്‍ഷങ്ങളില്‍ നാല് തവണകളിലായി രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷത്തിലധികം രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതികാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.
2019 സെപ്തംബറില്‍ നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് അനുവദിച്ച ഓഹരികള്‍ക്കുള്ള ഓഹരിപത്രം ഡോ. സ്റ്റീഫന്‍ പുതുമന പരാതിക്കാരായ ഐഎസ്ഡിസി എന്ന സ്ഥാപനത്തിന് നല്‍കിയെങ്കിലും അതില്‍ രേഖപ്പെടുത്തിയിരുന്ന തീയതിയില്‍ കണ്ടെത്തിയ പിശക് തിരുത്തുന്നതിനും പുതിയ ഓഹരി നല്‍കിയത് കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ഓഹരിപത്രം തിരികെ കൈവശപ്പെടുത്തിയെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഓഹരിപത്രം നല്‍കാന്‍ തയാറായിട്ടില്ലെന്നും പരാതിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഓഹരിക്കായി സ്വീകരിച്ച തുക കണക്കുകളില്‍ മൂലധനമായി കാണിക്കാതെയും ഓഹരിപത്രം തങ്ങള്‍ക്ക് കൈമാറാതെയും അനധികൃതമായി ധനസമ്പാദനം ലക്ഷ്യമാക്കി നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് ബോധപൂര്‍വം തങ്ങളെ കബളിപ്പിച്ചതായും ഐഎസ്ഡിസി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ നടപടി കൈകൊള്ളുന്നതിന് സിആര്‍പിസി വകുപ്പ് 156 (3) പ്രകാരം കോടതി ഇന്‍ഫോപാര്‍ക്ക് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....