News Beyond Headlines

30 Saturday
November

നാലര വര്‍ഷത്തിനിടെ ആശുപത്രികളില്‍ സംഭവിച്ചത് അത്ഭുതാവഹമായ മാറ്റങ്ങള്‍: കെ.കെ.ശൈലജ

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭവിച്ചത് അത്ഭുതാവഹമായ മാറ്റങ്ങളാണെന്ന് ആരോഗ്യ വകുപ്പു മന്ത്രികെ.കെ.ശൈലജ ടീച്ചര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസിനു കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന എം.ആര്‍.ഐ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒ പി വിഭാഗം പൂര്‍ണമായും നവീകരിച്ച് രോഗീ സൗഹൃദമാക്കി. രോഗികള്‍ വന്നാല്‍ സമാധാനപരമായി ഡോക്ടര്‍മാരെ കാണുന്നതുവരെ ഇരിക്കാനും വിശ്രമിക്കാനുമുള്ള ആധുനിക സംവിധാനങ്ങളെല്ലാം ചേര്‍ന്നതാണിപ്പോള്‍ മെഡിക്കല്‍ കോളേജുകളുടെ ഒ.പി. ഹൈടെക് ആശുപത്രിയുടെ പ്രൗഢിയോടു കൂടി സര്‍ക്കാര്‍ ആശുപത്രിയുടെ സൗഹൃദമുള്ളവയായി ഒപികള്‍ മാറികഴിഞ്ഞു. അത്യാധുനിക മാതൃകയിലുള്ള ട്രോമ കെയര്‍ സിസ്റ്റമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഓരോ ദിവസവും മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ പ്രകടമായ മാറ്റങ്ങളാണ് ഇവിടെയുണ്ടായത്. വലിയ രീതിയിലുള്ള ആധുനികവല്‍ക്കരണമാണ് നടക്കുന്നത്. കിഫ്ബിയില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇതുകൂടെ പ്രാവര്‍ത്തികമായാല്‍ ലോകോത്തര നിലവാരമുള്ള ആശുപത്രിയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഉയരുമെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയിലേക്ക് വന്നു കയറുമ്പോള്‍, ആധുനിക രീതിയിലുള്ള സംവിധാനവും പ്രധാനപ്പെട്ട കാര്യങ്ങള്‍ അവിടെ തന്നെ നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനവും മൈനര്‍ ഒപിയുമെല്ലാം ക്രമീകരിച്ചുകൊണ്ടുള്ള ട്രോമ കെയര്‍ സിസ്റ്റമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇത്തരത്തിലൊന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. പുതിയ സൂപ്പര്‍ സ്പഷ്യാലിറ്റി സംവിധാനം വരുന്നതോടെ കോഴിക്കോടും ഇത് പ്രവര്‍ത്തനമാരംഭിക്കും. ബാക്കിയെല്ലാ സംവിധാനവും ഇതിനോടകം ഒരുക്കികഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ ആദ്യം മാറ്റാനുദ്ദേശിക്കുന്ന വിഭാഗമാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ്. മെഡിക്കല്‍ കോളജുകളിലും ജില്ലാ-താലൂക്ക് ആശുപത്രികളിലുമെല്ലാം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ വിഭാഗം സൗകര്യപ്രദമായ രീതിയില്‍ ആധുനികവല്‍ക്കരിക്കാനാണ് തീരുമാനിച്ചത്. സാധാരണ കാഷ്വാലിറ്റികള്‍ ഇടുങ്ങിയതും വലിയ ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ തിക്കും തിരക്കുമുണ്ടാകുന്ന തരത്തില്‍ ബഹളമയമായ അന്തരീക്ഷമാണുണ്ടായിരുന്നത്. അത് മാറ്റിയടുത്തു. എല്ലാ ട്രോമാ കെയര്‍ യൂണിറ്റുകളും എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ വിഭാഗം എന്ന നിലയില്‍ ശാക്തീകരിച്ചു.
ഒപി വിഭാഗം പൂര്‍ണമായും നവീകരിച്ച് രോഗീ സൗഹൃദ ഒപിയായി മാറി കഴിഞ്ഞു. രോഗികള്‍ വന്നാല്‍ സമാധാനപരമായി ഡോക്ടര്‍മാരെ കാണുന്നതുവരെ ഇരിക്കാനും വിശ്രമിക്കാനുമുള്ള ആധുനിക സംവിധാനങ്ങളെല്ലാം ചേര്‍ന്നതാണിപ്പോള്‍ മെഡിക്കല്‍ കോളേജുകളുടെ ഒ.പി. ഹൈടെക് ആശുപത്രിയുടെ പ്രൗഢിയോടു കൂടി സര്‍ക്കാര്‍ ആശുപത്രിയുടെ സൗഹൃദമുള്ളവയായി ഒപികള്‍ മാറികഴിഞ്ഞു. അത്യാധുനിക മാതൃകയിലുള്ള ട്രോമ കെയര്‍ സിസ്റ്റമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന് കീഴിലുള്ള എംആര്‍ഐ/ സ്‌കാന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹമാണെന്നും കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. പുറത്ത് നിന്ന് വലിയ ചെലവില്‍ സ്‌കാന്‍ ചെയ്യുന്നതിന് പകരം കുറഞ്ഞ ചെലവില്‍ ഇവിടെ ചെയ്യാനാകും. ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രഖ്യാപിച്ചെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാന്‍ നിയന്ത്രണങ്ങള്‍ പാലിച്ചേ തീരൂ. ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എ.പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു, മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.മോഹന്‍, മെഡിക്കല്‍ കൊളജ് പ്രിന്‍സിപ്പല്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. എം. പി ശ്രീജയന്‍, ഡോ. ഗോമതി സുബ്രഹ്മണ്യം, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് എംഡി പി. കെ സുധീര്‍ബാബു, റീജിണല്‍ മാനേജര്‍ വി. കെ കമലാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....