വലിയ ലോഞ്ച് പ്രഖ്യാപനമില്ലാതെ തന്നെ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചിരിക്കുകയാണ് ഇ കോമേഴ്‌സ് കമ്ബനിയായ ആമസോണ്‍. 50-ഉം 55 ഇഞ്ചും വലിപ്പമുള്ള രണ്ട് ടെലിവിഷനുകളാണ് ആമസോണ്‍ ബേസിക്സ് ശ്രേണിയ്ക്ക് കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി പുത്തന്‍ ടിവികളുടെ വില്പന ആരംഭിച്ചു കഴിഞ്ഞു. 50-ഇഞ്ച് ടിവിയ്ക്ക് 29,999 രൂപയും 55-ഇഞ്ച് സ്മാര്‍ട്ട് ടിവിയ്ക്ക് 34,999 രൂപയുമാണ് വില. 4K എച്ഡിആര്‍ എല്‍ഇഡി ഡിസ്പ്ലേ പാനലുകളുമായി വിപണിയിലെത്തിയിരിക്കുന്ന ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോള്‍ബി വിഷന്‍ പിന്തുണയും എച്ച്‌ഡിആര്‍ പിന്തുണയുമുള്ള ഈ സ്‌ക്രീനുകള്‍ക്ക് 60hz റിഫ്രഷ് റേറ്റും 178 ഡിഗ്രി വ്യൂവിങ് ആംഗിളുമുണ്ട്. ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടുള്ള 20 W സ്പീക്കര്‍ ആണ് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി എഡിഷന്റെ പ്രത്യേകത.
ഷവോമി, ടിസിഎല്‍, ഹൈസെന്‍സ്, വ്യൂ തുടങ്ങിയ ബ്രാന്‍ഡുകളുടെ എന്‍ട്രി ലെവല്‍ 4K സ്മാര്‍ട്ട് ടിവികളുമായാണ് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി എഡിഷന്‍ മത്സരിക്കുന്നത്. ഈ രണ്ട് ടിവികള്‍ക്കും അള്‍ട്രാ എച്ച്‌ഡി (3840×2160 പിക്‌സല്‍) എല്‍ഇഡി സ്‌ക്രീനുകളാണ് മറ്റൊരു പ്രത്യേകത.
1.9 GHz ക്വാഡ് കോര്‍ അംലോജിക് ഒന്‍പതാം തലമുറ ഇമേജിംഗ് എഞ്ചിനാണ് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവികള്‍ക്ക് കരുത്ത് പകരുന്നത്. സെറ്റ്-ടോപ്പ് ബോക്സ്, ബ്ലൂ റേ പ്ലെയറുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍ എന്നിവ ബന്ധിപ്പിക്കാന്‍ യുഎസ്ബി 3.0, ഹാര്‍ഡ് ഡ്രൈവുകളെയും മറ്റ് യുഎസ്ബി ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഒരു യുഎസ്ബി 2.0 പോര്‍ട്ട്, മൂന്ന് എച്ച്‌ഡിഎംഐ 2.0 പോര്‍ട്ടുകള്‍ എന്നിവ ടിവിയിലുണ്ട്.
സൗണ്ട്ബാറുകള്‍, റിസീവറുകള്‍ എന്നിവയ്ക്കായ് ഒരു ഐആര്‍ പോര്‍ട്ടും ഉള്‍പെടുത്തിയിട്ടുണ്ട്. ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി ആമസോണിന്റെ ഫയര്‍ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഫയര്‍ ടിവി സ്റ്റിക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും ഫയര്‍ ടിവി സ്റ്റിക് അടിസ്ഥാനമായ ഒനിഡാ, അക്കായ് ടിവികളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം ഇത് തന്നെയാണ്. അതെ സമയം ഒരു സെറ്റ് ടോപ് സ്ഥാപിച്ച് മറ്റുള്ള സ്റ്റീമിലുള്ള പരിപാടികളും ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി എഡിഷനില്‍ സുഗമമായി കാണാം. ആമസോണിന്റെ സ്വന്തം ഓടിടി പ്ലാറ്റ്‌ഫോം ആയ പ്രൈം വീഡിയോ മാത്രമല്ല മറ്റുള്ള ഓടിടികളായ നെറ്റ്ഫ്ലിക്ക്സ്, ഹോട്ട്സ്റ്റാര്‍, യൂട്യൂബ് എന്നിവ ആപ്പ് ഉപയോഗിച്ച് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവിയില്‍ കാണാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....