അര്‍ജന്റീന : ബ്യൂണസ് ഐറിസ്: ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായത്. മാനഭംഗം, അമ്മയുടെ ജീവന് ഭീഷണി എന്നീ സാഹചര്യങ്ങളിലും ഗര്‍ഭം അലസിപ്പിക്കാം. ബില്ലിന് അനുകൂലമായി 38 പേരാണ് വോട്ടു ചെയ്തത്. 29 പേര്‍ എതിര്‍ത്തു. \
ലാറ്റിന്‍ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്ന ആദ്യത്തെ വലിയ രാഷ്ട്രമാണ് അര്‍ജന്റീന. 2018ലും സമാന ബില്‍ അര്‍ജന്റീനന്‍ സെനറ്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലും പാസാക്കാനായിരുന്നില്ല. കാത്തലിക് ചര്‍ച്ചിന് വലിയ സ്വാധീനമുള്ള രാഷ്ട്രത്തില്‍ ബില്‍ പാസാകുമോ എന്ന് ലോകം ഉറ്റുനോക്കിയിരുന്നു. സെനറ്റിന്റെ നീക്കത്തില്‍ ചര്‍ച്ച് എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ബില്ലിന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അനുമതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനം നിറവേറ്റിയതായി പ്രസിഡണ്ട് ഫെര്‍ണാണ്ടസ് പ്രതികരിച്ചു. 'ഞാന്‍ കത്തോലിക്കനാണ്. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടി നിയമം ഉണ്ടാക്കാന്‍ അവകാശമുണ്ട്' - അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ചരിത്രമുണ്ടാക്കി എന്നാണ് മന്ത്രിസഭയിലെ വനിതാംഗമായ എലിസബത്ത് ഗോമസ് അല്‍കോര്‍ട്ട പ്രതികരിച്ചത്. ലാറ്റിനമേരിക്കയില്‍ എല്‍ സാല്‍വദോര്‍, നിക്കരാഗ്വെ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാഷ്ട്രങ്ങളില്‍ ഗര്‍ഭച്ഛിദ്രം സമ്ബൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഉറുഗ്വെ, ക്യൂബ, ഗയാന, മെക്സിക്കോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അനുവദനീയമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....