കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹാമാന്റ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും. വിശദമായ ചോദ്യം ചെയ്യലിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉള്‍പ്പടെ കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റ ശ്രമം.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, എംഎസ്എഫ് മുനിസിപ്പല്‍ പ്രസിഡന്റ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ടോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനോ,വിശദമായി ചോദ്യം ചെയ്യുന്നതിനോ ലോക്കല്‍ പൊലീസ് തയാറായില്ല. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരും കാഞ്ഞങ്ങാട് ജില്ല ജയിലില്‍ റിമാന്റിലാണുള്ളത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മൂവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കൊലയ്ക്കുപയോഗിച്ച് കത്തി കണ്ടെത്തുന്നതിനൊപ്പം മറ്റാര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ രാഷ്ട്രീയ വിരോധം വച്ച് നടന്ന കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലും വ്യക്തത വരേണ്ടതാവശ്യമാണ്. നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലെ പ്രധാന വെല്ലുവിളി. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി കെ.കെ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിവൈഎസ്പി ദാമോദരന്‍, സി.ഐ അബ്ദുല്‍ റഹീം ഉള്‍പ്പടെയുള്ളവരും അംഗങ്ങളാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....