ഇരുചക്രവാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശി ശ്രീകാന്ത് (28 ) മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി.
ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്ന ശ്രീകാന്ത് വിവാഹ നിശ്ചയം കഴിഞ്ഞശേഷം ഇന്നലെ ഗള്‍ഫിലേക്ക് തിരികെ പോകാനിരുന്നതായിരുന്നു. ഇതിനായുള്ള ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കിടയിലാണ് ശനിയാഴ്ച വൈകീട്ട് ബാലുശേരിക്കടുത്ത് വച്ച് റോഡപകടമുണ്ടാവുകയും അതീവ ഗുരുതരാവസ്ഥയില്‍ ശ്രീകാന്തിനെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
ഞായറാഴ്ച വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് ആസ്റ്റര്‍ മിംസിലെ ഡോക്റ്റര്‍മാര്‍ ശ്രീകാന്തിന്റെ കുടുംബവുമായി സംസാരിച്ചു. കുടുംബാംഗങ്ങള്‍ പരസ്പരം ഈ വിഷയം ചര്‍ച്ചചെയ്യുകയും പിതാവ് ജയന്‍, മാതാവ് ശ്രീജ, സഹോദരി ഉണ്ണിമായ എന്നിവരുടെ കൂടി സമ്മതപ്രകാരം അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു. തുടര്‍ന്ന് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ ഔദ്യോഗിക വിഭാഗമായ മൃതസഞ്ജീവനിയില്‍ അറിയിക്കുകയും ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു. പെട്ടെന്ന് തന്നെ നിയമപരമായ തടസ്സങ്ങള്‍ മാറ്റിക്കിട്ടുകയും അവയവദാനത്തിനുള്ള അനുമതി ലഭ്യമാവുകയും ചെയ്തു. ഒരു കരള്‍, ഒരു വൃക്ക എന്നിവ ആസ്റ്റര്‍ മിംസില്‍ നിന്ന് തന്നെയാണ് സ്വീകര്‍ത്താക്കള്‍ക്ക് വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, യൂറോളജിവിഭാഗം സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്‌തേഷ്യവിഭാഗം മേധാവി ഡോ. കിഷോര്‍ കുമാറും ട്രാന്‍സ്പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ അന്‍ഫി മിജോ കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....