തിരുവനന്തപുരം: കാര്‍ഷികരംഗവും കര്‍ഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 31 വ്യാഴാഴ്ച ചേരും. ഞായറാഴ്ച ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പിട്ടേക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 14-ാം കേരള നിയമസഭയുടെ 21-ാം സമ്മേളനം 31നു വിളിച്ചുചേര്‍ക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കുമെന്ന നിലപാടിലാണ് ഗവര്‍ണര്‍.
ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെ ഉല്ക്കണ്ഠയുണ്ടാക്കുന്നതാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കുന്നത്.
പൊതുതാല്‍പ്പര്യ വിഷയമായതിനാല്‍ നിയമസഭ ചര്‍ച്ച ചെയ്യുന്നത് ഉചിതമാണെന്ന നിലപാട് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രി നല്കിയ കത്തിലും ഇക്കാര്യം വ്യക്തമാക്കി. മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും ഗവര്‍ണറെ സന്ദര്‍ശിച്ച് സമ്മേളനം ചേരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. വര്‍ഷാരംഭത്തിലെ ആദ്യ സഭാസമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഗവര്‍ണറെ സന്ദര്‍ശിച്ചു. ജനുവരി എട്ടിനാണ് സമ്മേളനം തുടങ്ങുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....